എന്നാല്‍ 20 സിറ്റിങ് എം.എല്‍.എമാര്‍ക്കും സീറ്റ് അതേ പോലെ നല്‍കണോയെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. ഐ.സി ബാലകൃഷ്ണനും എല്‍ദോസ് കുന്നപ്പള്ളിയ്ക്കുമെതിരെ കേസുകള്‍ വന്ന സാഹചര്യത്തില്‍ ഇരുവരെയും മത്സരിപ്പിക്കണോയെന്ന കാര്യത്തില്‍ പാര്‍ട്ടി ഗൗരവകരമായ ചര്‍ച്ചയാണ് നടത്തിയത്.
എന്നാല്‍ പകരക്കാരെ നിയോഗിക്കുന്നതിന് പകരം ഇരു എം.എല്‍.എ മാരേയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
അതിനാല്‍ തന്നെ ആദ്യം പുറത്തുവരാന്‍ പോകുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക 20 സിറ്റിങ് എം.എല്‍.എമാരുടെ മണ്ഡലങ്ങളുടെത് തന്നെയായിരിക്കും.
പാര്‍ട്ടി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഇരുപത് സിറ്റിങ് എം.എല്‍.എമാരുടെ കാര്യത്തിലും മാറ്റം വരുത്തേണ്ടതില്ലെന്നും ജനവിധി തേടാന്‍ അവസരം നല്‍കാം എന്നുമാണ് തീരുമാനം.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.