| Tuesday, 17th March 2026, 6:28 pm

കണ്ണൂരും പെരുമ്പാവൂരും തൃപ്പുണ്ണിത്തുറയും ഒഴിച്ചിട്ടു; ആദ്യ ഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ശ്രീരാഗ് പാറക്കല്‍

തിരുവന്തപുരം: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 55 സ്ഥാനാര്‍ത്ഥികളുമായാണ് കോണ്‍ഗ്രസ് പട്ടിക പുറത്ത് വിട്ടത്. കണ്ണൂര്‍, പെരുമ്പാവൂര്‍, തൃപ്പുണ്ണിത്തുറ എന്നീ മണ്ഡലങ്ങള്‍ ഒഴികെയാണ് കോണ്‍ഗ്രസ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ തവണ മത്സരിച്ചവരില്‍ പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണയും മത്സരിക്കും.

പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്റെ പേര് തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.

കോണ്‍ഗ്രസ് പുറത്ത് വിട്ട് സ്ഥാനാര്‍ത്ഥി പട്ടിക

കെ. മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), വി.ടി. ബല്‍റാം (തൃത്താല), ടി.എന്‍. പ്രതാപന്‍ (മണലൂര്‍), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), ബിന്ദു കൃഷ്ണ (കൊല്ലം), കെ. പ്രവീണ്‍ കുമാര്‍ (കൊയിലാണ്ടി), ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂര്‍), കെ.സി. സുബ്രഹ്‌മണ്യന്‍ (തരൂര്‍), കെ.പി. നൗഷാദ് അലി (പൊന്നാനി), സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), അയിഷ പോറ്റി (കൊട്ടാരക്കര), ഐ.സി. ബാലകൃഷ്ണന്‍ (ബത്തേരി), കെ.എം. അഭിജിത്ത് (നാദാപുരം), കെ. ജയന്ത് (കോഴിക്കോട് നോര്‍ത്ത്), സണ്ണി ജോസഫ് (പേരാവൂര്‍), സജീവ് ജോസഫ് (ഇരിക്കൂര്‍), ഐ.സി. ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), ടി. സിദ്ദിഖ് (കല്‍പറ്റ), എ.പി. അനില്‍കുമാര്‍ (വണ്ടൂര്‍), ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍), സനീഷ് കുമാര്‍ ജോസഫ് (ചാലക്കുടി), റോജി എം. ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ), വി.ഡി സതീശന്‍ (പറവൂര്‍), ടി.ജെ വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴല്‍നാടന്‍ (മൂവാറ്റുപുഴ), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), സി.ആര്‍. മഹേഷ് (കരുനാഗപ്പള്ളി), പി.സി. വിഷ്ണുനാഥ് (കുണ്ടറ), എം. വിന്‍സന്റ് (കോവളം), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), ജ്യോതികുമാര്‍ ചാമക്കാല (പത്തനാപുരം), വിദ്യാ ബാലകൃഷ്ണന്‍ (എലത്തൂര്‍). രമേശ് പിഷാരടി (പാലക്കാട്)

Content Highlight: Congress releases first phase candidate list

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more