സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യ എ സ്‌ക്വാഡില്‍ സൂപ്പര്‍ താരം സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. സര്‍ഫറാസ് ഖാനെ തെരഞ്ഞെടുക്കാത്തതിന് കാരണം താരത്തിന്റെ കുടുംബപേര് കാരണമാണെന്നും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാട് മനസിലാകുമെന്നും ഷമ പറഞ്ഞു.
സര്‍ഫറാസ് ഖാനെ തെരഞ്ഞെടുക്കാത്തതിന് കാരണം താരത്തിന്റെ കുടുംബപേര് കാരണമാണെന്നും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാട് മനസിലാകുമെന്നും ഷമ പറഞ്ഞു.
‘സര്‍ഫറാസ് ഖാനെ തെരഞ്ഞെടുക്കാത്തതിന്റെ കാരണം അവന്റെ കുടുംബപ്പേര് കൊണ്ടല്ലേ! ഈ കാര്യത്തില്‍ ഗൗതം ഗംഭീര്‍ എന്ത് നിലപാടെടുക്കുമെന്ന് ഞങ്ങള്‍ക്കറിയാം’ ഷമ മുഹമ്മദ് എക്‌സില്‍ എഴുതി.
ആഭ്യന്തര മത്സരങ്ങളില്‍ മികച്ച റെക്കോഡുള്ള സര്‍ഫറാസ് ഖാന്‍ 2024ല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം പരമ്പരയായിരുന്നു അവസാനമായി കളിച്ചത്. ബോര്‍ഡര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലും ഇംഗ്ലണ്ട് പര്യടനത്തിലും സര്‍ഫറാസിനെ ഉള്‍പ്പെടത്തിയില്ലായിരുന്നു.
നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ 74 റണ്‍സ് നേടി താരം തിളങ്ങിയിരുന്നു. മാത്രമല്ല അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ 92 റണ്‍സ് നേടിയും സര്‍ഫറാസ് മികവ് തെളിയിച്ചു.
ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളില്‍ നിന്ന് 371 റണ്‍സാണ് താരം നേടിയത്. 150 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 37.1 ആവറേജില്‍ റണ്‍സ് നേടിയ താരം ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും നേടി.
സര്‍ഫറാസിനെ ആവര്‍ത്തിച്ച് ഒഴിവാക്കിയതിനെക്കുറിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയും പാര്‍ട്ടി വക്താവ് വാരിസ് പത്താനും സമാനമായ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദിന്റെ അഭിപ്രായം.
കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്ത് വിട്ടിരുന്നു. സൂപ്പര്‍ താരം റിഷബ് പന്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ സ്‌ക്വാഡ് പുറത്ത് വിട്ടത്. സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താത്തതില്‍ പല താരങ്ങളും വിമര്‍ശനം നടത്തിയിരുന്നു.
Content Highlight: Congress leader Shama Mohammed supports Sarfaraz Khan