പന്തളം: മകരവിളക്ക് ദിനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ സന്നിധാനത്ത് സിനിമ ചിത്രീകരിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ പരാതി. അഡ്വ. ഷാജഹാനാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പന്തളം: മകരവിളക്ക് ദിനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ സന്നിധാനത്ത് സിനിമ ചിത്രീകരിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ പരാതി. അഡ്വ. ഷാജഹാനാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനായി എ.ഡി.ജി.പി എസ്. ശ്രീജിത്താണ് നിയമവിരുദ്ധമായി അനുമതി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ അഭിഭാഷകന്റെ പരാതി ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാറിന് കൈമാറിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു.
അനുമതിയില്ലാതെ ഷൂട്ടിങ്ങോ മറ്റോ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ജയകുമാര്‍ അറിയിച്ചു. നേരത്തെ സിനിമയുമായി ബന്ധപ്പെട്ടവര്‍ ചിത്രീകരണത്തിനായി അനുമതി തേടിയിരുന്നെങ്കിലും ദേവസ്വം ബോര്‍ഡ് ആവശ്യം നിഷേധിച്ചിരുന്നു.
ഫോണ്‍ മുഖേനയാണ് ഷൂട്ടിങ് സംഘം അനുമതി തേടിയതെന്നും ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് അറിയിച്ചിരുന്നുവെന്നും കെ. ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകരവിളക്കിന് മുമ്പായാണ് സിനിമാ സംഘം ചിത്രീകരണത്തിനായി അനുമതി തേടിയത്.
അതേസമയം തനിക്കെതിരായ ആരോപണം നിഷേധിച്ച് അനുരാജ് മനോഹര്‍ രംഗത്തെത്തി. സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നുവെന്ന ആരോപണം അനുരാജ് നിഷേധിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ പമ്പയിലാണ് ഷൂട്ടിങ് നടന്നതെന്നും അത് മകരവിളക്ക് ദിവസമല്ലെന്നും അനുരാജ് മനോഹര്‍ പറഞ്ഞു.
‘സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്താണ് ചിത്രീകരണത്തിനായി അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. എ.ഡി.ജി.പിയാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. എന്തായാലും പരാതിയിന്മേലുള്ള അന്വേഷണം നടക്കട്ടെ,’ അനുരാജ് മനോഹര്‍ പറഞ്ഞു.
Content Highlight: Complaint that film was shot at Sannidhanam without permission; Anuraj Manohar denies