കൊച്ചി: തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജിയിൽ പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ്. ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം മറച്ച് വെച്ചന്നാണ് പരാതി. ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ജനുവരിയിലാണ് നവ്യ ഹരിദാസ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. പിന്നാലെ കോടതി ഹരജി ഫയലിൽ സ്വീകരിക്കുകയായിരുന്നു.
നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണമെന്ന് ജസ്റ്റിസ് കെ ബാബുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.
Content Highlight: Complaint alleging that Priyanka Gandhi concealed assets in her election affidavit; High Court notice to her