റായ്പൂര്‍: കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അവശേഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അത് തീരുമാനമാകുമെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡില്‍ നടന്ന ഓർഗനൈസർ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസം അവസാനിച്ചു. കേരളത്തിലും ജനങ്ങള്‍ അത് നടപ്പിലാക്കും. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയില്‍ നിന്ന് മുക്തമാക്കുമെന്നും അദ്ദേഹം പറയുന്നു. അതുവരെ ഒരു വെടിയുണ്ട പോലും പ്രയോഗിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ചുവന്ന പരവതാനി വിരിച്ചുകൊണ്ടാണ് മാവോയിസ്റ്റുകളെ സ്വാഗതം ചെയ്യുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 31ഓടെ ഇന്ത്യ നക്‌സല്‍ മുക്തമാകുമെന്നാണ് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്. മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ താഴെ വെക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഷാ, ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഇല്ലെന്നും അവകാശപ്പെട്ടു.
കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്ന ഒരിടത്തും വികസനം ഉണ്ടായിട്ടില്ല. നാശത്തെ സൂചിപ്പിക്കുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ ഈ സത്യങ്ങളെല്ലാം മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The people have rejected the Leftist ideology through the democratic process. With the BJP’s victory in Thiruvananthapuram, the beginning of the end of Communists has now started even in Kerala, their last stronghold. pic.twitter.com/avKVe320Eb