ചെന്നൈ: പതിനാറ് വര്‍ഷം മുമ്പ് കോമയില്‍ ആയ ഒരു വ്യക്തി ഇന്ന് കിടക്കയില്‍ നിന്ന് എഴുന്നേറ്റാല്‍ എന്തായിരിക്കും അവസ്ഥ. ജയം രവിയെ നായകനാക്കി പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന കോമാളിയുടെ കഥയാണിത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്‌ഡെയുമാണ് നായികമാര്‍.
രവികുമാര്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജയം രവിയുടെ ഇരുപത്തിനാലാമത്തെ ചിത്രമാണ് കോമാളി.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാജലിന്റെയും ജയം രവിയുടെയും നിരവധി ഗെറ്റപ്പുകളിലെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.