അല്‍ ഹിലാലിന്റെ ഗോള്‍കീപ്പറും ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനും മുതല്‍ ബയേണിന്റെ ഹാരി കെയ്ന്‍ വരെ; ഇതാ സൂപ്പര്‍ ടീം
Sports News
അല്‍ ഹിലാലിന്റെ ഗോള്‍കീപ്പറും ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനും മുതല്‍ ബയേണിന്റെ ഹാരി കെയ്ന്‍ വരെ; ഇതാ സൂപ്പര്‍ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd July 2025, 7:39 am

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. മുന്‍ ക്വിന്റിപ്പിള്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനുമടക്കമുള്ള യൂറോപ്യന്‍ ശക്തികള്‍ ക്വാര്‍ട്ടറിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയപ്പോള്‍ ലാറ്റിന്‍ അമേരിക്കയുടെയും ഏഷ്യയുടെയും കരുത്തറിയിക്കാന്‍ ടീമുകള്‍ സൂപ്പര്‍ 8ന്റെ ഭാഗമായുണ്ട്.

മെസിയുടെയും സംഘത്തിന്റെയും തോല്‍വി മുതല്‍ ഫ്‌ളുമനന്‍സിന്റെ 44കാരന്‍ ഗോള്‍ കീപ്പര്‍ ഫാബിയോയുടെ പ്രകടനം വരെ ക്ലബ്ബ് വേള്‍ഡ് കപ്പ് കഴിഞ്ഞ വാരം ആവേശഭരിതമായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തിയ ക്ലബ്ബ് വേള്‍ഡ് കപ്പ് ടീം ഓഫ് ദി വീക്കാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

അല്‍ ഹിലാല്‍, ഫ്‌ളുമിനന്‍സ് മുതല്‍ ബയേണ്‍ മ്യൂണിക്, റയല്‍ മാഡ്രിഡ് വരെയുള്ള ടീമുകളിലെ താരങ്ങള്‍ ഈ ടീം ഓഫ് ദി വീക്കില്‍ ഇടം നേടിയിട്ടുണ്ട്.

ക്ലബ്ബ് വേള്‍ഡ് കപ്പ് – ടീം ഓഫ് ദി വീക്ക്

യാസിന്‍ ബോണ (അല്‍ ഹിലാല്‍)

റീസ് ജെയിംസ് (ചെല്‍സി)

തിയാഗോ സില്‍വ (ഫ്‌ളുമിനന്‍സ്)

കാലിദോ കൗലിബാലി (അല്‍ ഹിലാല്‍)

അഷ്‌റഫ് ഹാക്കിമി (പി.എസ്.ജി)

കോള്‍ പാല്‍മര്‍ (ചെല്‍സി)

ജാവോ നെവെസ് (പി.എസ്.ജി)

റിച്ചാര്‍ഡ് റയോസ് (പാല്‍മീറസ്)

ഗോണ്‍സാലോ ഗാര്‍ഷിയ (റയല്‍ മാഡ്രിഡ്)

ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്)

സെര്‍ഹൗ ഗുയിരാസി (ബൊറൂസിയ ഡോര്‍ട്മുണ്ട്)

ജൂലൈ അഞ്ച് മുതലാണ് ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.

ക്ലബ്ബ് വേള്‍ഡ് കപ്പ് – ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

ജൂലൈ 5: ഫ്‌ളുമിനന്‍സ് vs അല്‍ ഹിലാല്‍ – ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം

ജൂലൈ 5: പാല്‍മീറസ് vs ചെല്‍സി – ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്

ജൂലൈ 5: പി.എസ്.ജി vs ബയേണ്‍ മ്യൂണിക് – മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം

ജൂലൈ 6: റയല്‍ മാഡ്രിഡ് vs ബൊറൂസിയ ഡോര്‍ട്മുണ്ട് – മെറ്റ്‌ലൈഫ് സ്റ്റേഡിയം.

 

Content Highlight: Club World Cup: Team of the week