ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ റൗണ്ട് ഓഫ് സിക്‌സറ്റിന് യോഗ്യത നേടി മെക്‌സിക്കന്‍ സൂപ്പര്‍ ടീം മോണ്ടറേ. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ജപ്പാനീസ് സൂപ്പര്‍ ടീം യുറാവ റെഡ് ഡയമണ്ട്‌സിനെ നിഷ്പ്രഭരാക്കിയതിന് പിന്നാലെയാണ് മോണ്ടറേ അടുത്ത റൗണ്ടിലേക്ക് കുതിച്ചത്.
റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് സെര്‍ജിയോ റാമോസും സംഘവും വിജയിച്ചുകയറിയത്. ജര്‍മെയ്ന്‍ ബെറെറ്റെറേമിന്റെ ഇരട്ട ഗോളും നെല്‍സണ്‍ ഡിയോസ, ജീസസ് മാനുവല്‍ കൊറോണ എന്നിവരുടെ ഗോളുകളുമാണ് മോണ്ടറേക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിച്ചാണ് മോണ്ടറേ വിജയം സ്വന്തമാക്കിയത്. മത്സരത്തിലാകെ 60 ശതമാനവും പന്ത് മെക്‌സിക്കന്‍ ടീമിന്റെ കൈവശമായിരുന്നു. 18 ഷോട്ടുതിര്‍ത്തപ്പോള്‍ അതില്‍ ഏഴും ഗോള്‍മുഖം ലക്ഷ്യം വെച്ചിട്ടുള്ളത്. ഏഴില്‍ നാലും വലയിലെത്തുകയും ചെയ്തു.
പരാജയമറിയാതെയാണ് മോണ്ടറേ റൗണ്ട് ഓഫ് സിക്സ്റ്റിനിന് യോഗ്യതയുറപ്പിക്കുന്നത്. ഇന്റര്‍ മിലാനും റിവര്‍ പ്ലേറ്റിനുമെതിരെ സമനില വഴങ്ങിയപ്പോള്‍ യുറാവ റെഡ്‌സിനെതിരെ വിജയവും സ്വന്തമാക്കി.
ഗ്രൂപ്പ് ഇ-യില്‍ രണ്ടാം സ്ഥാനക്കാരായാണ് മോണ്ടറേ അടുത്ത റൗണ്ടിലെത്തിയത്. ഇന്റര്‍ മിലാനാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍.
റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെയാണ് മോണ്ടറേയ്ക്ക് നേരിടാനുള്ളത്. മെഴ്‌സിഡെസ് ബെന്‍സ് സ്‌റ്റേഡിയമാണ് വേദി.
ജൂണ്‍ 28: പാല്‍മീറസ് vs ബൊട്ടഫോഗോ, ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്
ജൂണ്‍ 29: ബെന്‍ഫിക്ക vs ചെല്‍സി, ബാങ്ക് ഓഫ് അരീന സ്റ്റേഡിയം
ജൂണ്‍ 29: പി.എസ്.ജി vs ഇന്റര്‍ മയാമി, മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയം
ജൂണ്‍ 30: ഫ്ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം
ജൂലൈ 1: ഇന്റര്‍ മിലാന്‍ vs ഫ്‌ളുമിനെന്‍സ്, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം
ജൂലൈ 1: TBD vs TBD, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം
ജൂലൈ 2: TBD vs TBD, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം
ജൂലൈ 2: ബൊറൂസിയ ഡോര്‍ട്മുണ്ട് vs മോണ്ടറേ, മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയം
Content Highlight: Club World Cup: C.F. Monterrey qualified to Round of 16