ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ റൗണ്ട് ഓഫ് സിക്‌സറ്റിന് യോഗ്യത നേടി മെക്‌സിക്കന്‍ സൂപ്പര്‍ ടീം മോണ്ടറേ. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ജപ്പാനീസ് സൂപ്പര്‍ ടീം യുറാവ റെഡ് ഡയമണ്ട്‌സിനെ നിഷ്പ്രഭരാക്കിയതിന് പിന്നാലെയാണ് മോണ്ടറേ അടുത്ത റൗണ്ടിലേക്ക് കുതിച്ചത്.
റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് സെര്‍ജിയോ റാമോസും സംഘവും വിജയിച്ചുകയറിയത്. ജര്‍മെയ്ന്‍ ബെറെറ്റെറേമിന്റെ ഇരട്ട ഗോളും നെല്‍സണ്‍ ഡിയോസ, ജീസസ് മാനുവല്‍ കൊറോണ എന്നിവരുടെ ഗോളുകളുമാണ് മോണ്ടറേക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിച്ചാണ് മോണ്ടറേ വിജയം സ്വന്തമാക്കിയത്. മത്സരത്തിലാകെ 60 ശതമാനവും പന്ത് മെക്‌സിക്കന്‍ ടീമിന്റെ കൈവശമായിരുന്നു. 18 ഷോട്ടുതിര്‍ത്തപ്പോള്‍ അതില്‍ ഏഴും ഗോള്‍മുഖം ലക്ഷ്യം വെച്ചിട്ടുള്ളത്. ഏഴില്‍ നാലും വലയിലെത്തുകയും ചെയ്തു.
¡El cuarto de La Pandilla y el doblete de Berte!🔥💙🤍