ഇന്ന് (ബുധൻ) പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ദൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്.
പൊതുസ്ഥലം കയ്യേറിയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്ന് ദൽഹി മുനിസിപ്പൽ കോർപറേഷൻ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ കോർപറേഷൻ നോട്ടീസും അയച്ചിരുന്നു.
എന്നാൽ ഒഴിപ്പിക്കൽ നടപടിക്കുള്ള ഉത്തരവിനെതിരെ തങ്ങൾ പുതിയൊരു ഹരജി ഹൈക്കോടതിയിൽ നൽകിയിരുന്നെന്നും ആ ഉത്തരവ് നിലനിൽക്കുന്നതിനിടെ ഇത്തരമൊരു ഒഴിപ്പിക്കൽ നടപടി പാടില്ലായിരുന്നെന്നും പള്ളി അധികൃതർ ചൂണ്ടിക്കാട്ടി.
പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനിടെ 30 ഓളം പേർ കല്ലെറിയുകയും അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റെന്നും ദൽഹി പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയുമായിരുന്നു.
സംഘർഷത്തിൽ കല്ലെറിഞ്ഞതിന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടങ്ങൾ പൊളിക്കുന്നത് നേരത്തെ നാട്ടുകാരെ അറിയിച്ചിരുന്നെന്നും കോർപറേഷൻ പറഞ്ഞു.
ദൽഹിയിലെത്തന്നെ പഴയ പള്ളികളിൽ പ്രധാനപ്പെട്ട പള്ളിയാണ് ഫൈസ് ഇ ഇലാഹി മസ്ജിദ്. 38940 സ്‌ക്വയർ ഫീറ്റ് സ്ഥലമാണ് പള്ളിക്ക് സമീപമായി കയ്യേറിയിരിക്കുന്നതെന്നാണ് കോർപറേഷന്റെ വാദം.
Content Highlight: Clashes erupt during demolition of buildings adjacent to Faiz-e-Ilahi Mosque at Turkman Gate