മലയാള സിനിമയുടെ കാരണവരാണ് മമ്മൂട്ടി. അഞ്ചുപതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന സിനിമാ കരിയറില്‍ നാല് ദേശീയ അവാര്‍ഡാണ് മമ്മൂട്ടി വാരിക്കൂട്ടിയത്. താരത്തിന്റെ വഴിയെ മകന്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയത്തിലേക്കെത്തിയിരുന്നു. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടനായും പ്രൊഡ്യൂസറായും തന്റെ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.

ആകാസം ലോ ഒക്ക താര. Photo: X.com
ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളില്‍ നായകനായി ദുല്‍ഖര്‍ തന്റെ മാര്‍ക്കറ്റ് ഉറപ്പിച്ചിരുന്നു. ദുല്‍ഖറിന്റേതായി തെലുങ്കില്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ആകാസം ലോ ഒക്ക താര. പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 20നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന ടീസറിനും സോങ്‌സിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
എന്നാല്‍ ആകാസം ലോ ഒക്ക താരയ്ക്ക് ക്ലാഷായിട്ട് ഒരു മമ്മൂട്ടി ചിത്രം എത്തുന്നുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഒരു മലയാള ചിത്രമല്ല മമ്മൂട്ടിയുടെതായി പുറത്തിറങ്ങുന്നത്. ധനുഷ് നായകനാകുന്ന തമിഴ് ചിത്രം ഓമിലാണ് മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നത്. സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ടീസറും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. നവംബര്‍ 20 ന് തന്നെയാണ് ഓമും റിലീസിനെത്തുന്നത്.
ഇതോടെ ദുല്‍ഖറും മമ്മൂട്ടിയും തമ്മിലുള്ള മറ്റൊരു ക്ലാഷിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇത് നാലാമത്തെ തവണയാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒന്നിച്ച് തിയേറ്ററുകളിലേക്കെത്തുന്നത്. ആദ്യമായി ഇരുവരുടെയും ചിത്രങ്ങള്‍ ഒന്നിച്ച് ക്ലാഷിനെത്തിയത് 2014ലായിരുന്നു. മമ്മൂട്ടിയുടെ മംഗ്ലീഷിനൊപ്പം ക്ലാഷിനെത്തിയത് ദുല്‍ഖറിന്റെ വിക്രമാദിത്യനായിരുന്നു. പിന്നീട് ഭാസ്‌കര്‍ ദി റാസ്‌കലും ഓകെ കണ്മണിയും രണ്ട് ദിനസത്തെ വ്യത്യാസത്തില്‍ പ്രദര്‍ശനെത്തിയപ്പോള്‍ ഭീഷ്മപര്‍വവും ഹേയ് സിനാമികയും ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുകയായിരുന്നു.

ഓം. Photo: X.com
ഇത്തവണ ഇരുവരുടെയും ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. രണ്ട് ചിത്രങ്ങളും മിനിമം ഗ്യാരണ്ടി നല്‍കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രധാനകാരണവും.
Content Highlight: clash between mammootty and Dulquer salmaan movies
