മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സര്‍വൈവല്‍ ത്രില്ലറിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാലന്‍. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബാലന്‍ എന്ന ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ കുട്ടികളുടെ കഥയാണെന്ന് കരുതിയ പലര്‍ക്കും സര്‍പ്രൈസ് ട്രീറ്റായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍.
ഡാര്‍ക്ക് ത്രില്ലര്‍ മോഡില്‍ കഥപറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പലരെയും അത്ഭുതപ്പെടുത്തി. പല നാടുകളില്‍ പലപേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണെന്ന് മാത്രമേ ട്രെയ്‌ലര്‍ സൂചന നല്‍കുന്നുള്ളൂ. ക്യാമറക്ക് പിന്നില്‍ പല വമ്പന്മാരുടെയും പേരുകള്‍ ബാലന്റെ ഹൈപ്പ് കൂട്ടുമ്പോള്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത് മറ്റൊരാളാണ്.
ഫര്‍സാന Photo: Screen grab/ KVN Productions
ട്രെയ്‌ലറിന്റെ പകുതിയിലധികം സീനുകളിലും നിറഞ്ഞുനിന്ന നായികയെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. ട്രെയ്‌ലറിന്റെ ക്രെഡിറ്റില്‍ പോലും ഈ നടിയുടെ ഒരു വിവരവും അണിയറപ്രവര്‍ത്തര്‍ നല്‍കിയിട്ടില്ല. ഒടുവില്‍ ഗൂഗിളിലെല്ലാം തപ്പിയ ശേഷമാണ് നടിയുടെ പേര് ഫര്‍സാന എന്ന് പലരും മനസിലാക്കിയത്.
ഫര്‍സാനയുടെ ആദ്യചിത്രമാണിതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഒന്നുരണ്ട് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ച ഫര്‍സാനയുടെ സിനിമാ അരങ്ങേറ്റം ഗംഭീരമാകുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. മകനെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ കൈയില്‍ തോക്ക് കരുതുന്ന, ഒരുപാട് നിഗുഢതകള്‍ പേറുന്ന കഥാപാത്രത്തെ ഫര്‍സാന ഭംഗിയായി അവതരിപ്പിച്ചെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.
സംസ്ഥാന അവാര്‍ഡില്‍ മികച്ച നടിയായി ഫര്‍സാനയെ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ബാലന്‍ ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദര്‍ശനം നടത്തിയത്. സംവിധായകരായ ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി എന്നിവരും ബാലനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോയുടെ അതിഥിവേഷവും ബാലന്റെ ഹൈപ്പ് ഉയര്‍ത്തുന്ന ഘടകങ്ങളിലൊന്നാണ്.