മലയാളത്തിലെ സീനിയർ ഛായാഗ്രഹകരിൽ ഒരാളാണ് വേണു. 1983ൽ പ്രേം നസീറിനെ കാണ്മാനില്ല എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായ വേണു, 40 വർഷത്തെ കരിയറിൽ ആറോളം ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിക്കുകയും നാല് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പദ്‌മരാജൻ, കെ.ജി. ജോർജ്, ഭരതൻ തുടങ്ങിയ സംവിധായകരുമായി നിരവധി ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനേക്കളെക്കുറിച്ച് സംസാരിക്കുകയാണ് വേണു. നല്ല മുഖം കിട്ടിയാൽ ആദ്യം ചെയ്യുന്നത് നന്നായി ലൈറ്റ് ചെയ്യുകയാണെന്നും മലയാളത്തിലെ ഒരുപാട് സുന്ദരിമാരുണ്ടെന്നും അദ്ദേഹം പറയുന്നു.
എല്ലാവരും മിടുക്കികളുമാണെന്നും മലയാളി സങ്കൽപത്തിന് ചേരുന്ന മുഖസൗന്ദര്യമല്ലല്ലോ ഉഷക്കെന്ന് ഒരിക്കലൊരു പത്രപ്രവർത്തൻ ചോദിച്ചെന്നും വേണു പറഞ്ഞു.
സൗന്ദര്യം മുഖത്തല്ല, ഓട്ടത്തിലാണെന്ന് അവർ പറഞ്ഞെന്നും മോഹൻലാലിൻ്റെ മുഖം മാത്രമെടുത്ത് നോക്കിയാൽ പ്രത്യേകത തോന്നില്ലെന്നും അഭിനയം കൂടി ചേരുമ്പോഴാണ് അവിടെ സൗന്ദര്യമുണ്ടാകുന്നതെന്നും വേണു വ്യക്തമാക്കി.
തങ്ങൾ കൊടുക്കുന്ന പൊസിഷനുകൾ നടീനടന്മാർ ഉപയോഗിക്കു മ്പോഴാണ് ക്യാമറാ കാഴ്ചകളുടെ ഭംഗിയുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നല്ല മുഖം കിട്ടിയാൽ ആദ്യം ചെയ്യുക നന്നായി ലൈറ്റ് ചെയ്യുകയാണ്. നമുക്കിവിടെ ഒരുപാട് സുന്ദരിമാരുണ്ടല്ലോ, എല്ലാവരും മിടുക്കികളുമാണ്. പി.ടി. ഉഷയോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു, ‘മലയാളി സങ്കൽപത്തിന് ചേരുന്ന മുഖസൗന്ദര്യമല്ലല്ലോ ഉഷക്ക്, ഇതേക്കുറിച്ച് എന്തു പറയുന്നു’ എന്ന്. ‘എൻ്റെ സൗന്ദര്യം മുഖത്തല്ല, എന്റെ ഓട്ടത്തിലാണ്’ എന്ന് ഉഷ മറുപടി പറഞ്ഞു.
മോഹൻലാലിൻ്റെ മുഖം മാത്രമെടുത്ത് നോക്കിയാൽ നമുക്കങ്ങനെ പ്രത്യേകതയൊന്നും തോന്നില്ല. പക്ഷേ, അതിൽ അയാളുടെ അഭിനയം ചേരുമ്പോഴാണ് അവിടെ സൗന്ദര്യമുണ്ടാകുന്നത്. ക്യാമറാ കാഴ്ചകളുടെ ഭംഗി എന്നാൽ നമ്മൾ കൊടുക്കുന്ന പൊസിഷനുകൾ നടീനടന്മാർ ഉപയോഗിക്കു മ്പോഴാണ്,’ വേണു പറഞ്ഞു.
Content Highlight: Cinematographer Venu Talking about Mohanlal