യൂണിവേഴ്‌സല്‍ ബോസ് ഓണ്‍ ക്രീസ്; രണ്ട് വര്‍ഷത്തിന് ശേഷം ക്രിസ് ഗെയ്ല്‍ വിന്‍ഡീസ് കുപ്പായത്തിലേക്ക്
Cricket
യൂണിവേഴ്‌സല്‍ ബോസ് ഓണ്‍ ക്രീസ്; രണ്ട് വര്‍ഷത്തിന് ശേഷം ക്രിസ് ഗെയ്ല്‍ വിന്‍ഡീസ് കുപ്പായത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd February 2021, 8:36 pm

ജമൈക്ക: രണ്ട് വര്‍ഷത്തിന് ശേഷം ക്രിസ് ഗെയ്ല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയിലേക്കാണ് യൂണിവേഴ്‌സല്‍ ബോസ് മടങ്ങിയെത്തുന്നത്.

ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും അന്തിമ ഇലവനില്‍ ഗെയ്ല്‍ ഇടംപിടിക്കുക. 2019 ലാണ് അവസാനമായി ഗെയ്ല്‍ വിന്‍ഡീസിനായി കളിച്ചത്.

58 ടി-20 കളില്‍ വിന്‍ഡീസിനായി കളിച്ച ഗെയ്ല്‍ 1627 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 13 അര്‍ധസെഞ്ച്വറിയും ഗെയ്ല്‍ നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ പഞ്ചാബ് താരമാണ് ഗെയ്ല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Chris Gayle set for West Indies T20I return