| Wednesday, 19th March 2025, 11:12 am

അന്യനിലൂടെ ഇന്ത്യയൊട്ടാകെ പ്രശസ്തനായപ്പോള്‍ മറ്റൊരു സിനിമ എന്നെ ലോകം മുഴുവന്‍ കൊണ്ടെത്തിച്ചു: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പട്ട തമിഴ് നടനാണ് ചിയാന്‍ വിക്രം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളാണ് പിതാമഹന്‍, അന്യന്‍, ഐ എന്നിവ. അന്യന്‍ എന്ന സിനിമക്ക് വേണ്ടി രണ്ടു വര്‍ഷവും എന്ന സിനിമക്ക് വേണ്ടി മൂന്നു വര്‍ഷവുമാണ് വിക്രം സമയമെടുത്തത്.

ഇത്തരത്തില്‍ സമയം നീക്കിവച്ചും കഠിനമായി അദ്ധ്വാനിച്ചുമാണ് അദ്ദേഹം ആ സിനിമകളില്‍ അഭിനയിച്ചത്. അനന്യനും എന്ന സിനിമക്കും വേണ്ടി നീക്കിവെച്ച ആ അഞ്ചുവര്‍ഷം കൊണ്ട് ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച് പണം സമ്പാദിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിക്രം.

സിനിമയില്‍ ചിലത് മാത്രമേ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുകയുള്ളു എന്നാണ് അദ്ദേഹം പറയുന്നത്. പിതാമഹന്‍ എന്ന സിനിമ തന്നെ തമിഴിന് പുറത്ത് തെന്നിന്ത്യയാകെ പ്രശസ്തനാക്കിയപ്പോള്‍ അന്യനിലെ അഭിനയത്തിലൂടെ ഇന്ത്യ മുഴുവന്‍ പ്രശസ്തി ലഭിച്ചുവെന്നാണ് വിക്രം പറയുന്നത്.

സിനിമ തന്നെ ലോകം മുഴുവന്‍ കൊണ്ടെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം. കഥാപാത്രത്തിന് വേണ്ടി കഠിനാദ്ധ്വാനം നടത്തിയെന്ന് ആളുകള്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ അതിനേക്കാള്‍ വലിയ അവാര്‍ഡ് മറ്റെന്താണുള്ളതെന്നും നടന്‍ ചോദിക്കുന്നു.

‘സിനിമയില്‍ ചിലത് മാത്രമേ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുകയുള്ളു. പിതാമഹന്‍ എന്ന സിനിമയിലെ എന്റെ അഭിനയം തമിഴകത്തിനുമപ്പുറം കേരളം, ആന്ധ്ര, കര്‍ണ്ണാടക എന്നിങ്ങനെ തെന്നിന്ത്യയാകെ എന്നെ പ്രശസ്തനാക്കി.

അന്യനിലെ അഭിനയത്തിലൂടെ ഇന്ത്യ മുഴുവന്‍ പ്രശസ്തിയാര്‍ജ്ജിച്ചു. മുംബൈയിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ നീ അപരാജിത് (അപരാചിത് – അന്യന്റെ ഹിന്ദി ഡബ്ബ്) അല്ലേയെന്ന് ചോദിച്ചു കൊണ്ട് ആളുകള്‍ എനിക്കുചുറ്റും കൂടി സ്‌നേഹപ്രകടനങ്ങള്‍ നടത്തി അഭിനന്ദിച്ചു.

എന്നെ ലോകം മുഴുവന്‍ കൊണ്ടെത്തിച്ചു. ഒരു നടന്‍ അവന്‍ ചെയ്യുന്ന കഥാപാത്രത്തിന് വേണ്ടി കഠിനാദ്ധ്വാനം നടത്തിയെന്ന് എന്നെക്കുറിച്ച് പറയുമ്പോള്‍ അതിനേക്കാള്‍ വലിയ അവാര്‍ഡ് മറ്റെന്താണുള്ളത്. എന്റെ അദ്ധ്വാനം നഷ്ടമാണെന്ന് ഒരിക്കലും ഞാന്‍ കരുതാറില്ല,’ വിക്രം പറയുന്നു.

Content Highlight: Chiyaan Vikram Talks About Anniyan And I Movie

We use cookies to give you the best possible experience. Learn more