ബീജിംങ്: ആഗോളതലത്തില്‍ സൂരക്ഷാ വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാന്‍ ചൈന.
ബീജിംങിൽ നടന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് 2026 വര്‍ഷത്തേക്കുള്ള പുതിയ ബജറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിരോധ മേഖലയ്ക്കുള്ള വിഹിതത്തില്‍ 7 ശതമാനം വര്‍ധനവാണ് ചൈന ഇത്തവണ വരുത്തിയിരിക്കുന്നത്.
ഇതോടെയുടെ ആകെ പ്രതിരോധ ചെലവ് ഏകദേശം 1.91 ട്രില്യണ്‍ യുവാന്‍ (ഏകദേശം 277 ബില്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നു.
സൈനികരുടെ ശമ്പള വര്‍ധനവ്, പരിശീലനം, സൈബര്‍ യുദ്ധമുറകളിലെ മികവ്, വിമാനവാഹിനി കപ്പലുകള്‍, നൂതന മിസൈലുകള്‍ എന്നിവയുടെ നിര്‍മ്മാണം എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും.
ഇതോടുകൂടി പ്രതിരോധത്തിനായി ഏറ്റവും കൂടുതല്‍ തുക ചിലവാക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യംആയി ചൈന മാറും.
നിലവില്‍ അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്.
തങ്ങളുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ 2035-ഓടെ പൂര്‍ണമായി ആധുനികവല്‍ക്കരിക്കുക എന്ന പ്രസിഡന്റ് ഷി ജിന്‍പിംങിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ നടപപടിയെന്നാണ് വിലയിരുത്തല്‍.
തായ്വാന്‍ കടലിടുക്കിലെ തര്‍ക്കങ്ങളും അമേരിക്കയുമായുള്ള മത്സരവും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനയുടെ ഈ നീക്കത്തെ ഏറെ ജാഗ്രതയോടെയാണ് അയല്‍രാജ്യങ്ങള്‍ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യം 4.5 ശതമാനം മുതല്‍ 5 ശതമാനം വരെയായി ചൈന പരിമിതപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക മേഖലയില്‍ ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് പുതിയ പ്രതിരോധ ബജറ്റിലൂടെ ചൈന നല്‍ക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അയല്‍രാജ്യങ്ങളായ ഇന്ത്യയെയും ജപ്പാനെയും ചൈനയുടെ ഈ സൈനിക വളര്‍ച്ച പ്രതിരോധ ബജറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുക്കുമെന്നാണ് നിരീക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
Content Highlight: China boosts defence spending 7% in drive to modernise by 2035