ജാന്‍ എ മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിദംബരം എസ്. പൊതുവാള്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബാലന്‍ ദി ബോയ്. റിലീസിന് മുമ്പ് തന്നെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച് വലിയ നിരൂപക പ്രശംസ നേടാന്‍ ചിത്രത്തിന് സാധിക്കുകയും ചെയ്തിരുന്നു. പതിവില്‍ നിന്നും വിപരീതമായി വയനാടായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനായി തെരഞ്ഞെടുത്തത്. ചിത്രത്തിലെ ഓരോ ഫ്രെയ്മുകളിലും വയനാടിന്റെ ഭംഗി ഒപ്പിയെടുക്കാനും ചിത്രത്തിന് സാധിച്ചിരുന്നു.
ചിദംബരം എസ്. പൊതുവാള്‍. Photo: Cue Studio
ബാലന് പുറമെ അടുത്തിടെ പുറത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിന്റെയും ലൊക്കേഷന്‍ വയനാടായിരുന്നു. മലയാള സിനിമയില്‍ പതിവായി ഉപയോഗിക്കാറുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വയനാടിനെ തെരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അതാണ് നമ്മളതില്‍ ട്രൈ ചെയ്തിരിക്കുന്നത്. അത് തന്നെയായിരുന്നു റെഫറന്‍സായി വെച്ചിരുന്നത്. അതുകൊണ്ടാണ് വയനാട്ടില്‍ വെച്ച് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. നല്ല വിഷ്വലിന് അല്പം വെയില്‍ വേണം. നല്ല വിഷ്വല്‍ ഉണ്ടെങ്കിലേ ആ ഇലകളെല്ലാം പോപ്പ് ആകുകയുള്ളൂ. അതിന് വേണ്ടി ഒരുപാട് സമയം ഞങ്ങള്‍ വയനാട് ചെലവഴിച്ചിരുന്നു. എഴുതുന്ന സമയത്ത് വയനാട്ടിലേക്ക് ഷൈജു ഇക്കയും (സിനിമാറ്റോഗ്രാഫര്‍) വരുമായിരുന്നു.
ഭയങ്കര ബ്യൂട്ടിഫുള്‍ സ്ഥലമാണ്. ആ സ്ഥലത്തിന്റെ പ്രത്യേകത തന്നെയാണ്, അല്ലാതെ ഞങ്ങള്‍ വേറെ ഒന്നും ചെയ്തിട്ടില്ല. പ്രകൃതി അവിടെ ഉണ്ടാക്കി വെച്ചു. ഞങ്ങള്‍ കറക്ട് സ്ഥലത്ത് കറക്ട് കഷ്ണങ്ങള്‍ നോക്കി ഷൂട്ട് ചെയ്തു എന്നേ ഉള്ളൂ,’ ചിദംബരം പറഞ്ഞു,’ ചിദംബരം പറഞ്ഞു.
Content Highlight: Chidambaram S poduval talks about the reference of Ghibli studio in Balan the Boy movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.