നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള മികച്ച ബാറ്ററാണ് അദ്ദേഹം; സൂപ്പര്‍ താരത്തെക്കുറിച്ച് ചേതേശ്വര്‍ പൂജാര
Sports News
നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള മികച്ച ബാറ്ററാണ് അദ്ദേഹം; സൂപ്പര്‍ താരത്തെക്കുറിച്ച് ചേതേശ്വര്‍ പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th August 2025, 7:22 pm

അടുത്തിടെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മറ്റില്‍ നിന്നും സൂപ്പര്‍താരം ചേതേശ്വര്‍ പൂജാര വിരമിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ മാസ്റ്റര്‍ ക്ലാസ് പ്രകടനം പുറത്തെടുത്ത് ഇന്ത്യക്കുവേണ്ടി ഒട്ടനവധി സംഭാവന നല്‍കിയ താരമായിരുന്നു പൂജാര. ഇപ്പോള്‍ ഇന്ത്യന്‍ സ്‌ക്വാഡിലെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് കെ.എല്‍. രാഹുല്‍ എന്ന് പറയുകയാണ് പൂജാര.

ടീമില്‍ നിലവിലുള്ള ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് രാഹുലെന്നും പരമ്പരാകത രീതിയില്‍ കളിക്കുന്ന രാഹുലിന്റെ സാങ്കേതികവിദ്യകളുടെ കഴിവ് മികച്ചതാണെന്നും പൂജാര പറഞ്ഞു. മാത്രമല്ല ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് രാഹുലിന് മികച്ചതായിരിക്കുമെന്നും മുന്‍ താരം പറഞ്ഞു.

‘നിലവില്‍ ടീമിലുള്ള ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് രാഹുല്‍. പരമ്പരാഗത രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. അദ്ദേഹത്തിന്റെ സാങ്കേതികത നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ശരിയായ കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. കൂടാതെ, അദ്ദേഹം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് നല്ലതാണ്, അത് മുഴുവന്‍ ടീമിനും അടിത്തറ പാകും,’ പൂജാര പറഞ്ഞു.

2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ രാഹുല്‍ 63 മത്സരങ്ങളില്‍ നിന്ന് 3789 റണ്‍സ് നേടി. 35.4 എന്ന മികച്ച ആവറേജും 52.4 എന്ന സ്‌ട്രൈക്ക് റേറ്റും രാഹുലിനുണ്ട്. മാത്രമല്ല ഫോര്‍മാറ്റില്‍ 10 സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും രാഹുല്‍ നേടി.

അതേസമയം 2010ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ പൂജാര 2023 വരെയാണ് റെഡ് ബോളില്‍ കളിച്ചത്. 103 മത്സരങ്ങളിലെ 176 ഇന്നിങ്‌സില്‍ നിന്ന് 7195 റണ്‍സ് താരം നേടി. 206* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 43.6 എന്ന മികച്ച ആവറേജുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും പൂജാര ടെസ്റ്റില്‍ നിന്ന് സ്വന്തമാക്കി.

Content Highlight: Cheteshwar Pujara Talking About K.L Rahul