ഏത് വെല്ലുവിളി സ്വീകരിക്കാനും അവന്‍ തയ്യാറാണ്: ചേതേശ്വര്‍ പൂജാര
Sports News
ഏത് വെല്ലുവിളി സ്വീകരിക്കാനും അവന്‍ തയ്യാറാണ്: ചേതേശ്വര്‍ പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 7:18 pm

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കുകയാണ്.
ധര്‍മ്മശാലയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്‍ ബൗളര്‍ രവിചന്ദ്രന്‍ അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കാനിരിക്കുകയാണ്. മത്സരത്തിനു മുന്നേ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര. ഇതോടെ 100 ടെസ്റ്റ് മത്സരം കളിക്കുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനും താരത്തിന് കഴിയും.

നിലവില്‍ അശ്വിനെക്കാള്‍ മുമ്പ് പൂജാര ഈ നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ സ്പിന്‍ മാന്ത്രികനെ നിര്‍ണായക നാഴികക്കല്ല് പിന്നിടുന്നതില്‍ പ്രശംസ അറിയിക്കുകയാണ് പൂജാര.

 

‘വേഗത്തില്‍ 500 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറായി അവന്‍ മാറി. അതിനോട് ഇടം പിടിക്കുന്ന രീതിയില്‍ നൂറാമത്തെ ടെസ്റ്റ് എന്ന നിര്‍ണായക നാഴികക്കല്ല് പിന്നിടാനിരിക്കുകയാണ് അവന്‍. എന്നാലും അവന്‍ പല കാരണങ്ങളാല്‍ ഈ നേട്ടത്തില്‍ എത്താന്‍ വൈകി. പക്ഷേ അവന്‍ ഏത് വെല്ലുവിളി സ്വീകരിക്കാനും തയ്യാറാണ്. അതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്,’ പൂജാര എഴുതി.

ഇതോടെ 100 ടെസ്റ്റ് മത്സരങ്ങള്‍ തികക്കുന്ന പതിനാലാമത്തെ ഇന്ത്യന്‍ താരം ആകാനുള്ള അവസരവും അശ്വിന്‍ സ്വന്തമാക്കാനിരിക്കുകയാണ്.

100 മത്സരങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് കളിച്ച ഇന്ത്യന്‍ താരങ്ങള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (200), രാഹുല്‍ ദ്രാവിഡ് (163), വി.വി.എസ്. ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്‌സര്‍കര്‍ (125), സൗരവ് ഗാംഗുലി (113), വിരാട് കോഹ് ലി (113), ഇഷാന്ത് ശര്‍മ (105), ഹര്‍ഭജന്‍ സിങ് (103), ചെതേശ്വര്‍ പൂജാര (103), വിരേന്ദര്‍ സേവാഗ് (103).

 

Content highlight: Cheteshwar Poojara Praises Ravichandran Ashwin