നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായയാളാണ് ചേരന്‍. പുരിയാത പുതിര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് ചേരന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ ചെയ്ത ചേരന്‍ ഭാരതി കണ്ണമ്മ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. നാല് ദേശീയ അവാര്‍ഡും ആറ് തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും അദ്ദേഹം തന്റെ പേരിലാക്കിയിട്ടുണ്ട്.
അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലൂടെ മലയാളത്തിലും ചേരന്‍ തന്റെ സാന്നിധ്യമറിയിച്ചു. മലയാളസിനിമയില്‍ അഭിനയിക്കണമെന്ന് പണ്ടേ താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് പറയുകയാണ് ചേരന്‍. തന്നെ എന്നും അത്ഭുതപ്പെടുത്തിയ ഇന്‍ഡസ്ട്രിയാണ് മലയാളമെന്ന് ചേരന്‍ പറഞ്ഞു. എന്നെങ്കിലും മലയാളത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ആരും തന്നെ വിളിച്ചില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴിലെ അറിയപ്പെടുന്ന സംവിധായകരും നടന്മാരുമായ സമുദ്രക്കനിക്കും ശശികുമാറിനും തന്നെക്കാള്‍ മുന്നേ മലയാളത്തില്‍ അവസരം ലഭിച്ചെന്നും അവര്‍ മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായെന്നും താരം പറഞ്ഞു. എന്നിട്ടും തനിക്ക് അവസരം ലഭിച്ചില്ലെന്നും ചേരന്‍ പറയുന്നു. തനിക്ക് അതില്‍ ചെറിയ വിഷമം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു ചേരന്‍.
‘മലയാളസിനിമ ഞാന്‍ പണ്ടുതൊട്ടേ ഫോളോ ചെയ്യുമായിരുന്നു. എന്നെങ്കിലും മലയാളത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആഗ്രഹമുണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ, ആരെങ്കിലും വിളിക്കണ്ടേ. ശശികുമാര്‍, സമുദ്രക്കനി എന്നിവര്‍ എന്നെക്കാള്‍ മുന്നേ മലയാളത്തില്‍ അഭിനയിച്ചു. നല്ല സിനിമകളുടെ ഭാഗമാകാന്‍ അവര്‍ക്ക് സാധിച്ചു.
അവരെയൊക്കെ മലയാളത്തിലേക്ക് വിളിക്കുന്നു, നമ്മളെ ആരും മൈന്‍ഡ് ചെയ്യുന്നില്ലല്ലോ എന്ന് ആലോചിച്ച് വിഷമം വന്നു. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പിന്നെ എന്റെ സ്വഭാവം എന്താണെന്ന് വെച്ചാല്‍ ആരും എന്നെ വിളിച്ചില്ലെങ്കില്‍ ഞാന്‍ സിനിമ സംവിധാനം ചെയ്ത് അതില്‍ അഭിനയിക്കും. മലയാളത്തില്‍ നിന്ന് അവസരം കിട്ടില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ ചെയ്ത സിനിമയായിരുന്നു ഓട്ടോഗ്രാഫ്.
അത് വലിയ ഹിറ്റായി. ഇനി നമ്മളെ മലയാളത്തില്‍ നിന്ന് വിളിക്കില്ലെന്ന് വിചാരിച്ച് ഇരുന്നപ്പോഴായിരുന്നു നരിവേട്ടയിലേക്ക് എന്നെ വിളിച്ചത്. അനുരാജ് മനോഹറാണ് സംവിധായകന്‍ എന്ന് പറഞ്ഞു. അയാളുടെ ആദ്യത്തെ സിനിമ ഇഷ്‌ക് ഞാന്‍ കണ്ടിട്ടുണ്ട്. വളരെ ബ്രില്യന്റായിട്ടുള്ള പടമാണത്. ക്ലൈമാക്‌സ് നമ്മള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,’ ചേരന്‍ പറയുന്നു.
Content Highlight: Cheran saying he felt sad for Sasikumar and Samuthirakani got chance in Malayalam cinema before him