ധോണിയല്ലാതെ വേറെ ആര്? മെഗാ ലേലത്തില്‍ ഒരാളെയെങ്കിലും നിലനിര്‍ത്താന്‍ പറ്റിയാല്‍ അത് ധോണിയെ ആയിരിക്കുമെന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ്
IPL
ധോണിയല്ലാതെ വേറെ ആര്? മെഗാ ലേലത്തില്‍ ഒരാളെയെങ്കിലും നിലനിര്‍ത്താന്‍ പറ്റിയാല്‍ അത് ധോണിയെ ആയിരിക്കുമെന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th October 2021, 12:19 pm

ചെന്നൈ: 2022ലെ ഐ.പി.എല്‍ മെഗാ താരലേലത്തില്‍ മഹേന്ദ്രസിംഗ് ധോണിയെ നിലനിര്‍ത്തുമെന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. മാനേജ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌പോര്ട്‌സ് ടോക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെഗാ ലേലത്തിന്റെ ചട്ടങ്ങള്‍ ഇനിയും തീരുമാനിച്ചിട്ടില്ല. ഫ്രാഞ്ചൈസികള്‍ക്ക് ഏതെങ്കിലും താരത്തെ നിലനിര്‍ത്താമെന്ന ഓപ്ഷന്‍ ഉണ്ടെങ്കില്‍ തങ്ങള്‍ ധോണിയെ നിലനിര്‍ത്തുമെന്ന് സി.എസ്.കെ വൃത്തങ്ങള്‍ പറയുന്നു.

‘ധോണിയായിരിക്കും ഞങ്ങള്‍ നിലനിര്‍ത്തുന്ന താരം. അതില്‍ ഒരു സംശയവുമില്ല. എല്ലാത്തിലുമുപരി ബി.സി.സി.ഐയുടെ തീരുമാനമെന്താണെന്നറിയണം. ലേലത്തിന്റെ ചട്ടങ്ങളെക്കുറിച്ച് ഇപ്പോഴും ഒരു ധാരണയുമില്ല,’ ചെന്നൈ അധികൃതര്‍ പറഞ്ഞു.

ഈ സീസണില്‍ ധോണിയുടെ കീഴില്‍ ചെന്നൈ കിരീടം നേടിയിരുന്നു. ഐ.പി.എല്ലില്‍ ധോണിയുടെ നായകത്വത്തിന് കീഴില്‍ നാല് തവണയാണ് ചെന്നൈ കിരീടം നേടിയത്.

ചെന്നൈയില്‍ തുടരാനാണ് ധോണിയ്ക്കും ആഗ്രഹമെന്നാണ് അറിയുന്നത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. മഹേന്ദ്ര സിംഗ് ധോണിയെന്ന തലയാണ് ഇതിനുള്ള കാരണവും.

ഐ.പി.എല്‍ ആരംഭം മുതല്‍ ചെന്നൈ ടീമിന്റെ നായകനാണ് ധോണി. ദേശീയ ടീമില്‍ നിന്ന് വിരമിച്ച ധോണി ഐ.പി.എല്ലില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Chennai Super Kings won’t let go of MS Dhoni if retention is allowed in 2022 IPL mega auction