ആരാധകര്‍ക്ക് ക്രിസ്തുമസ് ആസംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോസ്റ്റില്‍ വിമര്‍ശനവുമായി ഹിന്ദുത്വവാദികള്‍. ഡിസംബര്‍ 25ന് ക്രിസ്തുമസല്ല, തുളസി പൂജാ ദിവസമായി ആചരിക്കണമെന്നാണ് ഒരു കൂട്ടം ആളുകള്‍ ആവശ്യപ്പെടുന്നത്.
വൈദേശിക ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും പകരം തുളസി പൂജാ ദിവസമായി ആചരിക്കണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം. നിരവധി ആളുകളാണ് ഈ ആവശ്യവുമായി പോസ്റ്റിന് പിന്നാലെ കൂടിയിരിക്കുന്നത്.
ജയ് ശ്രീറാം എന്ന് കമന്റ് ചെയ്യുന്നവരും കുറവല്ല. ഞങ്ങള്‍ ഹിന്ദുക്കളാണ്, അതുകൊണ്ട് ക്രിസ്മസ് ആശംസയില്ല ജയ് ശ്രീറാം മാത്രമേയുള്ളൂ എന്നാണ് ഒരു വിരുതന്റെ കമന്റ്.
എന്നാല്‍ ടീമിനും താരങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടും കമന്റുകളെത്തുന്നുണ്ട്.
പാശ്ചാത്യ ആഘോഷങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പകരം ഇന്ത്യന്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2014ലാണ് ഡിസംബര്‍ 25 തുളസി പൂജാ ദിവസമായി ആഘോഷിക്കാന്‍ ഒരു കൂട്ടമാളുകള്‍ ആഹ്വാനം ചെയ്തത്. വിവാദ ആള്‍ ദൈവം ആശാറാം ബാപ്പുവാണ് ഈ ആഹ്വാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും അടക്കമുള്ള ടീമുകളുടെ ക്രിസ്തുമസ് ആശംസാ പോസ്റ്റുകളിലും ഇത്തരക്കാര്‍ തുളസി പൂജയും ജയ് ശ്രീറാമുമായി എത്തുന്നുണ്ട്.
ഡിസംബര്‍ 25 മഹാരാജ സൂരജ് മാല്‍ ബലിദാന ദിവസമാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിസ്തുമസ് പോസ്റ്റിലും സാഹിബ്‌സാദെ ഷഹീദി ദിവസമാണെന്ന് പഞ്ചാബ് കിങ്‌സിന്റെ പോസ്റ്റിലും ഓര്‍മിപ്പിക്കുന്നവരും കുറവല്ല.
View this post on Instagram
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ കമന്റ് ബോക്‌സിലും ക്രിസ്തുമസിന് പകരം തുളസി പൂജ ആഘോഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
Content Highlight: Chennai Super Kings wishes Christmas; Hindutva supporters chant Jai Shri Ram and perform Tulsi Puja in the comment box