ഐ.പി.എല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിനാണ് ചെപ്പോക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ധോണിക്കും സംഘത്തിനും നേരിടാനുള്ളത്.
പോയിന്റ് പട്ടികയില്‍ സൂപ്പര്‍ കിങ്‌സ് പത്താം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സാകട്ടെ ഒമ്പതാം സ്ഥാനത്തും. എട്ട് മത്സരത്തില്‍ രണ്ട് വിജയവും ആറ് തോല്‍വിയുമായി നാല് പോയിന്റാണ് ഇരു ടീമുകള്‍ക്കുമുള്ളത്. നെറ്റ് റണ്‍ റേറ്റാണ് ഇരു ടീമുകളെയും തമ്മില്‍ വേര്‍തിരിക്കുന്നത്.
ചെപ്പോക്കില്‍ ഇരു ടീമുകളും അഞ്ച് മത്സരം വീതം കളിച്ചപ്പോള്‍ അഞ്ച് തവണയും വിജയം ഹോം ടീമിനൊപ്പമായിരുന്നു. നൂറ് ശതമാനമാണ് ചെപ്പോക്കില്‍ സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈയുടെ വിജയശതമാനം.
പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) – 8 – 50%
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2 50%
മുംബൈ ഇന്ത്യന്‍സ് – 9 – 44%
അതേസമയം, മത്സരത്തില്‍ വിജയിക്കുന്ന ടീം രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് കുതിക്കും. ടൂര്‍ണമെന്റില്‍ പ്രസക്തമായി തുടരണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ആറ് മത്സരം വീതം ശേഷിക്കുന്നതിനാല്‍ തന്നെ ഇനിയുള്ള മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്.
ടേബിള്‍ ടോപ്പേഴ്‌സായി തുടരുന്ന ടീമുകള്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെന്നൈ സൂപ്പര്‍ കിങ്‌സോ സണ്‍റൈസേഴ്‌സോ ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ ഇവര്‍ക്ക് സൂപ്പര്‍ ഫോറിലെത്താനുള്ള നേരിയ സാധ്യതകളുമുണ്ട്.
Content Highlight: Chennai Super Kings never lost to Sunrisers Hyderabad at MA Chidambaram Stadium