| Monday, 20th March 2017, 9:30 pm

ഒളിച്ചോടാന്‍ പ്രേരണയായത് സിനിമയെന്ന് പെണ്‍കുട്ടി; സെന്‍സര്‍ബോര്‍ഡ് തലവനോട് ഹാജരാകാന്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഒളിച്ചോടാന്‍ പ്രേരണയായത് സിനിമയാണെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനോട് ഹാജരാകാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു. ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്തതിലെ അപാകതയാണ് സമൂഹത്തിലെ അശ്ലീലതയ്ക്ക് കാരണമെന്നും ഇവ യുവതയെ വഴിതെറ്റിക്കുകയാണെന്നുമുള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി ഉത്തരവ്.


Also read ബീഫ് വിളമ്പിയെന്ന പരാതിയുമായി മുനിസിപ്പാലിറ്റിയെക്കൊണ്ട് ഹോട്ടല്‍ പൂട്ടിച്ചു; പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ ഗോ രക്ഷാ ദള്‍ നേതാവിനെതിരെ കേസുമായി പൊലീസ്


മാര്‍ച്ച് 27നകം സെന്‍സര്‍ ബോര്‍ഡ് തലവന്‍ കോടതിയില്‍ ഹാജരാവണമെന്നാണ് ജസ്റ്റിസ് നാഗമുത്തുവും ജസ്റ്റിസ് അനിതസുമന്തും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. ഇരുപത്തി രണ്ടുകാരനൊപ്പം ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കേസ് പരിഗണിക്കവേയാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്.

ഹേബിയസ് കോര്‍പ്പസ് പ്രകാരം കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സിനിമയില്‍ നിന്നുള്ള പ്രചോദനമാണ് ഒളിച്ചോടാന്‍ കാരണമെന്ന് പെണ്‍കുട്ടി പറഞ്ഞത്. കേസില്‍ മാര്‍ച്ച് 27നകം സെന്‍സര്‍ ബോര്‍ഡ് തലവന്‍ കോടതിയില്‍ ഹാജരാകണമെന്നാണ് വിധിയില്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ മൊഴി ഗൗരവമായി കണ്ട കോടതി മോശം സിനിമകള്‍ സമൂഹത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇവ യുവതയെ വഴി തെറ്റിക്കുകയാണെന്നും വിമര്‍ശിച്ചു. പോക്സോ നിയമ പരിധിയില്‍ കുറ്റകൃത്യമായി വരുന്ന കാര്യങ്ങള്‍ സിനിമകളില്‍ ഉള്‍ക്കൊള്ളിച്ചാല്‍ സെന്‍സര്‍ബോര്‍ഡ് ഇതിന് ഉത്തരവാദികളാണെന്നും കോടതി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more