2024ല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് ചന്തു സലിംകുമാര്‍. ചിത്രത്തിലെ അഭിലാഷ് എന്ന കഥാപാത്രം ചന്തുവിന് വലിയ റീച്ച് നേടിക്കൊടുത്തിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ നടന്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഒപ്പം ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സൗബിന്‍. ഇപ്പോള്‍ താന്‍ മഞ്ഞുമ്മലിലേക്ക് എത്തിയത് എങ്ങനെയാകാമെന്ന് പറയുകയാണ് ചന്തു സലിംകുമാര്‍.
‘അങ്ങനെ ആയിരിക്കണം ഞാന്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ വന്നത്. അങ്ങനെ ആയിരിക്കാം എന്നാണ് എന്റെ വിശ്വാസം. കാരണം അന്നായിരുന്നു സൗബിക്ക എന്നെ ശ്രദ്ധിച്ചത്. അപ്പോള്‍ മാക്സിമം പറ്റാവുന്നയിടത്തെല്ലാം പോകുക എന്നതാണ് കാര്യം (ചിരി),’ ചന്തു സലിംകുമാര്‍ പറയുന്നു.
ചന്തുവിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ – നസ്‌ലെന്‍ കൂട്ടുകെട്ടില്‍ ആദ്യമായി എത്തുന്ന സിനിമയാണ് ഇത്. മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങുന്നത്.
തിയേറ്ററിന് മുന്നില്‍ വെച്ചായിരുന്നു ഈ സംഭവമെന്നും എന്നാല്‍ ലോകഃയുടെ കാസ്റ്റിങ് ഡയറക്ടറായിരുന്നു വിവേകെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.
മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകനായ ചിദംബരത്തിന്റെ സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയിലായിരുന്നു തനിക്ക് അദ്ദേഹത്തെ പരിചയമെന്നും നടന്‍ പറഞ്ഞു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചന്തു സലിംകുമാര്‍.
Content Highlight: Chandhu Salimkumar Talks About Manjummel Boys Casting