ഇതിന് പിന്നാലെ ഗ്ലെന്‍ ഫിലിപ്‌സിന്റെ ക്യാച്ചിന്റെ വീഡിയോ ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരവും മികച്ച ഫീല്‍ഡറുമായ ജോണ്ടി റോഡ്‌സിനെ ടാഗ് ചെയ്തുകൊണ്ട് ഫിലിപ്‌സിനെ ഈ തലമുറയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന് പറഞ്ഞു. എന്നാല്‍ ജോണ്ടി റോഡ്‌സിന്റെ പ്രതികരണമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാകുന്നത്.
‘ക്ഷമിക്കണം @JontyRhodes8, ഈ തലമുറയിലെ ഏറ്റവും മികച്ച ഫീല്‍ഡറായ ഫിലിപ്‌സ് ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ ആരാധകന്‍ എഴുതി. ‘എന്തിന് ക്ഷമിക്കണം, ഞാന്‍ സമ്മതിക്കുന്നു,’ പോസ്റ്റിന് പ്രോട്ടിയാസ് ഇതിഹാസം മറുപടി നല്‍കി നല്‍കി.
അതേസമയം ഫൈനലില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 83 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും രാഹുലിന് സാധിച്ചു.
Content Highlight: Champions Trophy: Jonty Rhodes Talking About Glenn Phillips