ഇരട്ടഗോളില്‍ ഞെട്ടിച്ച് ലുകാകു; തകര്‍ന്നടിഞ്ഞ് പി.എസ്.ജി: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍
Football
ഇരട്ടഗോളില്‍ ഞെട്ടിച്ച് ലുകാകു; തകര്‍ന്നടിഞ്ഞ് പി.എസ്.ജി: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2019, 9:19 am

ലണ്ടന്‍: പി.എസ്.ജിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍. ശക്തരായ പി.എസ്.ജിയെ എവേ ഗോളില്‍ മറികടന്നാണ് യുണൈറ്റഡ് അവസാന എട്ടിലെത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ വിജയം.

ആദ്യ പാദത്തില്‍ യുണൈറ്റഡ് 2-0ന്റെ തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം പാദത്തിലെ വിജയത്തോടെ അഗ്രിഗേറ്റ് സ്‌കോര്‍ 3-3 എന്നായെങ്കിലും എവേഗോള്‍ ബലത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ കടന്നു.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ പി.എസ്.ജിയുടെ വലകുലുക്കി റൊമേലു ലുകാകു ആദ്യ ഗോളും 30-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി ഞെട്ടിക്കുകയായിരുന്നു. അവസാന മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ഗോളിലൂടെ യുണൈറ്റഡ് ഏകപക്ഷീയ വിജയം കുറിച്ചു.

Read Also : ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; തെരഞ്ഞെടുപ്പില്‍ ജാംനഗറില്‍ നിന്നും മത്സരിച്ചേക്കും

യുവാന്‍ വെര്‍നെറ്റ് ബെലാസ്‌കോയുടെ വകയായിരുന്നു പി.എസ്.ജിയുടെ മറുപടി.

ഹോംഗ്രൗണ്ടിലെ പരാജയത്തിനുശേഷം പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് യുണൈറ്റഡ് പി.എസ്.ജിയെ നേരിടാനിറങ്ങിയത്. മാര്‍ഷ്യലും ലിംഗാര്‍ഡും മാറ്റിചും ഹെരേരയും ടീമിലില്ല. സസ്‌പെന്‍ഷന്‍ കാരണം പോള്‍ പോഗ്ബയും കളിച്ചില്ല. ഹോം ഗ്രൗണ്ടായ ഓള്‍ ട്രാഫഡില്‍ പരാജയപ്പെട്ടശേഷം ആദ്യമായാണ് യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ എവേ മത്സരം ജയിക്കുന്നത്.

അതേസമയം മറ്റൊരു മത്സരത്തില്‍ എ.എസ് റോമയെ മുട്ടുകുത്തിച്ച് എഫ്.സി പോര്‍ട്ടോ അവസാന എട്ടില്‍ കടന്നു.