കേന്ദ്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് ഗാന്ധിയുടെ ചിത്രം നീക്കും; ശേഷമുള്ള ചായസല്‍ക്കാരത്തിലും പ്രിയങ്ക ഗാന്ധിയും കൂട്ടരും പങ്കെടുക്കും: പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
India
കേന്ദ്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് ഗാന്ധിയുടെ ചിത്രം നീക്കും; ശേഷമുള്ള ചായസല്‍ക്കാരത്തിലും പ്രിയങ്ക ഗാന്ധിയും കൂട്ടരും പങ്കെടുക്കും: പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
നിഷാന. വി.വി
Monday, 22nd December 2025, 1:44 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇനി ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം നീക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. അതിനായുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആര്‍ഷ ഭാരത സംസ്‌ക്കാരത്തെ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും ചിഹ്നം ഉപയോഗിക്കാനാണ് ആലോചനയെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

അങ്ങനെ നീക്കം ചെയ്താല്‍ അതിന് ശേഷമുള്ള മോദിയുടെ ചായ സല്‍ക്കാരത്തിലും പ്രിയങ്ക ഗാന്ധിയും കൂട്ടരും പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ കരുതേണ്ടെതെന്നും അദ്ദേഹം പരിഹസിച്ചു.

‘മോദിയുടെ ചായ സല്‍ക്കാരത്തിന് പോയതിലൂടെ പ്രിയങ്ക എന്ത് സന്ദേശമാണ് നല്‍കുന്നത്. പാര്‍ലമെന്റെറി പാര്‍ട്ടിയുമായി ബന്ധമില്ലാത്ത പ്രിയങ്ക പോയതിന്റെ ആവശ്യമെന്താണ്, ഇതിലും പ്രാധാന്യം കുറഞ്ഞ വഷയങ്ങളില്‍ ചായ സല്‍ക്കാരങ്ങളില്‍ നിന്ന് വിട്ടു നിന്നിട്ടുണ്ട് കോണ്‍ഗ്രസ്. ചായസല്‍ക്കാരത്തിന് പോവണമെങ്കില്‍ അസാമാന്യ രാഷ്ട്രീയ ഉളുപ്പുവേണം. ബില്ല് പാസാക്കി മണിക്കൂറുകള്‍ക്കകം പ്രിയങ്കയും മറ്റുളളവരും സ്പീക്കറുടെ ചായസല്‍ക്കാരത്തിന് പോയത് ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കളങ്കമാണ്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഉണ്ടായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ആരും ചായ സല്‍ക്കാരത്തിന് പോവില്ലായിരുന്നുവെന്നും മഹാത്മാഗാന്ധിയുടെ ഉദകക്രിയയ്ക്കാണോ അവര്‍ പോയതെന്നും ജോണ്‍ ബ്രിട്ടാസ് എം.പി ചോദിച്ചു.

പ്രക്ഷുബ്ദമായ ശൈത്യകാല സമ്മേളനത്തിന് ശേഷം സ്പീക്കര്‍ ഓം ബിര്‍ല നടത്തിയ ചായസല്‍ക്കാരത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നു.

 

Content Highlight:Centre to remove Gandhi’s image from Indian currency; Priyanka Gandhi and her friends will also attend the tea party afterwards: John Brittas mocks

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.