ചെന്നൈ: കരൂർ ദുരന്തം പബ്ലിസിറ്റിക്ക് വേണ്ടി സൃഷ്ടിച്ചതാകാമെന്ന് സി.ബി.ഐ സംശയിക്കുന്നതായി റിപ്പോർട്ടുകൾ.
പരിപാടി വൈകിയത് ദുരൂഹമെന്നും പാർട്ടിയുടെ ശക്തി കാണിക്കാൻ മനപൂർവം സൃഷ്ടിച്ചതാണോയെന്നുടക്കമുള്ള ചോദ്യങ്ങളാണ് സി.ബി.ഐ ഉയർത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
പരിപാടി സംഘടിപ്പിക്കുന്നതിന് പൊലീസിൽ നിന്നും അനുമതി തേടിയ സർട്ടിഫിക്കറ്റുകൾ, രേഖകൾ, ബില്ലുകളടക്കം ഹാജരാക്കാൻ ടി.വി.കെ സ്ഥാപകനും നടനുമായ വിജയിക്ക് ഒരാഴ്ച സമയം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു.
സെപ്റ്റംബർ 26ന് വിജയിയുടെ നേതൃത്വത്തിൽ കരൂരിൽ നടന്ന റാലിക്കിടെയായിരുന്നു തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരണപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
പരിപാടിയിലേക്ക് വിജയ് വൈകി എത്തിയതും ആളുകൾക്കിടയിലേക്ക് വെള്ളകുപ്പികൾ എറിഞ്ഞ നൽകിയതുമാണ് അപകടത്തിന്റെ ആക്കം കൂട്ടാനിടയാക്കിത്.
Content Highlight: CBI suspects Karur tragedy was a publicity stunt