വാഷിങ്ടൺ: അമേരിക്കയുടെ വിദേശനയങ്ങളെ ചോദ്യംചെയ്ത് കത്തോലിക്കാ നേതൃത്വങ്ങളുടെ സംയുക്ത പ്രസ്താവന. പോപ്പ് ലിയോ പതിനാലാമന്റെ നിർദ്ദേശപ്രകാരമാണ് ബലപ്രയോഗത്തിലൂടെ രാജ്യങ്ങളുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ സംഘർഷങ്ങളിലേക്ക് തള്ളിടുമെന്ന മുവിന്നറിയിപ്പ്.
ശീതയുദ്ധതിനുശേഷം അമേരിക്കയുടെ വിദേശ നയങ്ങളുടെ ധാർമികതയെ സംബന്ധിച്ച് ഗൗരവമുള്ള ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് കർദ്ദിനാൾ ബ്ലേസ് ജെ. കുപിച്ച്, കർദ്ദിനാൾ റോബർട്ട് ഡബ്ല്യു മക്എൽറോയ്, കർദ്ദിനാൾ ജോസഫ് ഡബ്ല്യു ടോബിൻ എന്നിവർ പറഞ്ഞു.
വെനസ്വേല, ഉക്രൈൻ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് പൗരോഹിത്യ സംഘം ഉന്നയിച്ചത്.
സംയുക്ത പ്രസ്താവന വരും വർഷങ്ങളിലേക്കുള്ള ധാർമിക വഴികാട്ടിയാണ് എന്നാണ് അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പോപ് കൂടിയായ ലിയോ പതിനാലാമൻ വിശേഷിപ്പിച്ചത്. ട്രംപും വൈറ്റ് ഹൗസും ഇതുവരെയും പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.