മട്ടന്‍ ബിരിയാണിയും മമ്മൂക്കയും; അത് എല്ലാ സെറ്റിലും അദ്ദേഹത്തിന്റെ വാശിയാണ്: രാജേഷ്
Malayalam Cinema
മട്ടന്‍ ബിരിയാണിയും മമ്മൂക്കയും; അത് എല്ലാ സെറ്റിലും അദ്ദേഹത്തിന്റെ വാശിയാണ്: രാജേഷ്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 7th January 2026, 9:54 am

ഇന്ത്യന്‍ സിനിമാ മേഖലയില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയും ഏഴ് തവണ മികച്ച നടനുള്ള സംസഥാന സര്‍ക്കാര്‍ പരസ്‌കാരവും നേടി പകരക്കാരില്ലാത്ത വിധം സിനിമയില്‍ തന്റെ സ്ഥാനം മമ്മൂട്ടി നിര്‍വചിച്ചിട്ടുണ്ട്.

എഴുപത്തിനാലാം വയസ്സിലും നാല്‍പ്പതുകാരന്റെ ചുറുചുറുക്കോടെ സിനിമയില്‍ സജീവമായ താരം അസാമാന്യ വേഷപകര്‍ച്ചയോടെയാണ് സിനിമാ ആസ്വാദകരെ ഞെട്ടിക്കുന്നത്. അവസാനമായി പുറത്തിറങ്ങിയ കളങ്കാവലിലടക്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും നിരൂപക പ്രശംസ നേടാനും താരത്തിനായിരുന്നു.

രാജേഷ് . Photo: screen grab/ club FM/ Youtube.com

ശരീര സംരക്ഷണത്തില്‍ എന്നും മലയാളികള്‍ക്ക് ഒരു പ്രചോദനമാണ് മമ്മൂട്ടി. സിനിമക്ക് വേണ്ടി തന്റെ ജീവിതം അര്‍പ്പിച്ച താരം ഇഷ്ടപ്പെട്ട ഭക്ഷണവും ശീലികളും ഉപേക്ഷിച്ചാണ് അഭിനേതാവിന്റെ ആയുധമായ തന്റെ ശരീരം സംരക്ഷിക്കുന്നത്.

സിനിമാ സെറ്റുകളില്‍ നടന്‍ മമ്മൂട്ടി പുലര്‍ത്തുന്ന ശ്രദ്ധയെക്കുറിച്ച് പറയുകയാണ് വര്‍ഷങ്ങളായി സിനിമാ സെറ്റുകളില്‍ ഭക്ഷണം വിളമ്പുന്ന കാറ്ററിങ്ങ് യൂണിറ്റ് നടത്തിപ്പുകാരനായ രാജേഷ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം മമ്മൂക്കയുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെച്ചത്.

‘മമ്മൂക്ക അഭിനയിക്കുന്ന എല്ലാ ചിത്രത്തിലും അദ്ദേഹത്തിന്റെ വക മട്ടന്‍ ബിരിയാണ് ഉണ്ടാകും. അത് അദ്ദേഹത്തിന്റെ വാശിയായിരിക്കും. ഒരു ദിവസമെങ്കിലും സെറ്റിലെക്കാള്‍ നല്ല ഭക്ഷണം നല്‍കണമെന്ന് പറഞ്ഞാണ് ബിരിയാണി നല്‍കുന്നത്. ആ ദിവസം ഭയങ്കര ലാവിഷാണ് എല്ലാവര്‍ക്കും മട്ടന്‍ ബിരിയാണി, ചിക്കന്‍ ഫ്രൈ, ഐസ്‌ക്രീം തുടങ്ങി എല്ലാവരെയും വയറു നിറയെ കഴിപ്പിക്കും,’ രാജേഷ് പറയുന്നു.

മമ്മൂട്ടി സെറ്റില്‍ ബിരിയാണി വിതരണത്തിനിടെ. Photo: screen grab/ mammootty fansclub/ Youtube.com

അന്ന് സെറ്റില്‍ എല്ലാവരും വലിയ സന്തോഷത്തിലായിരിക്കുമെന്നും ഭക്ഷണം കഴിച്ച് മതി എന്ന് പറഞ്ഞ് കേള്‍ക്കുമ്പോഴാണ് അദ്ദേഹത്തിന് സന്തോഷമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Catering unit owner Rajesh talks about Mammootty’s habit of serving biriyani in sets

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.