ബ്രസീല്‍ തോറ്റതിന് ശേഷം ലോകകപ്പ് കണ്ടില്ല. ഒരു മാസത്തേക്ക് ടി.വി തുറന്നില്ല: കാസെമിറോ
Football
ബ്രസീല്‍ തോറ്റതിന് ശേഷം ലോകകപ്പ് കണ്ടില്ല. ഒരു മാസത്തേക്ക് ടി.വി തുറന്നില്ല: കാസെമിറോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th July 2023, 1:50 pm

ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ തോല്‍വി വഴങ്ങിയതിന് ശേഷം ബാക്കി മാച്ചുകള്‍ കണ്ടില്ലെന്നും ഒരു മാസത്തേക്ക് ടെലിവിഷന്‍ ഓണ്‍ ചെയ്യുക പോലുമുണ്ടായിട്ടില്ലെന്നും ബ്രസീല്‍ സൂപ്പര്‍ താരം കാസെമിറോ.

സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങളുടെ തോല്‍വിക്ക് ശേഷം ഞാന്‍ ലോകകപ്പ് മാച്ച് കണ്ടിട്ടില്ല. എനിക്ക് തോന്നുന്നു അത് കഴിഞ്ഞ് ഒരു മാസം ഞാന്‍ ഫുട്‌ബോള്‍ മാച്ചുകള്‍ ഒന്നും തന്നെ കണ്ടിട്ടില്ല. ഞാന്‍ ടി.വി ഓണ്‍ ചെയ്യുക പോലുമുണ്ടായിരുന്നില്ല. അത് വളരെ വേദനാ ജനകമായിരുന്നു.

തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ലിസാന്‍ഡ്രോ ജയിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതിന് യോഗ്യരാണെങ്കില്‍ അത് അദ്ദേഹമാണെന്നും കാസെമിറോ പറഞ്ഞു.

ദേശീയ ഫുട്‌ബോളിന് പുറമെ ക്ലബ്ബ് തലത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന കാസെമിറോയെ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡില്‍ നിന്ന് 70 മില്യണ്‍ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സൈന്‍ ചെയ്യിച്ചത്. ക്ലബ്ബിലെത്തിയതിന് ശേഷം പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ പ്രീതി പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചിരുന്നു. യുണൈറ്റഡിനായി മികച്ച ഫോമില്‍ തുടരുന്ന കാസെമിറോയെ പ്രശംസിച്ച് ടെന്‍ ഹാഗ് രംഗത്തെത്തിയിരുന്നു.

‘കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ നല്ല ക്യാരക്ടറും വ്യക്തിത്വവുമുള്ള താരങ്ങളെയാണ് ഞങ്ങള്‍ അന്വേഷിച്ചിരുന്നത്. മികച്ച ടെക്‌നിക്കല്‍ സ്‌കില്ലും വേഗത്തില്‍ ഓടാനും സാധിക്കുന്ന നിരവധി താരങ്ങള്‍ ഈ ലോകത്തുണ്ട്. അതില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള താരത്തെയായിരുന്നു ഞങ്ങള്‍ക്കാവശ്യം.

കാസെമിറോ മികച്ച ലീഡറാണ്, അതുകൊണ്ട് തന്നെ അദ്ദേഹം ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട താരമാണ്. കളിയില്‍ അവന്‍ കാഴ്ചവെക്കുന്ന പ്രകടനമോ കഴിവുകളോ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതോ മാത്രമല്ല, അതിനെക്കാളുപരി അവന്റെ സംഘാടനവും, മെന്റാലിറ്റിയും കള്‍ച്ചറുമെല്ലാം പ്രശംസനീയമാണ്. അവനെ സൈന്‍ ചെയ്യിച്ചതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്,’ ടെന്‍ ഹാഗ് പറഞ്ഞു.

Content Highlights: Casemiro shares World cup experience