| Wednesday, 5th August 2026, 10:47 am

മുഖ്യമന്ത്രിക്കെതിരായി അപകീര്‍ത്തിപരമായ കമന്റിട്ടു: കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്

നിഷാന. വി.വി

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അപകീര്‍ത്തീകരകമായ കമന്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്. കോണ്‍ഗ്രസ് ബേപ്പൂര്‍ കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ. നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നിതിന്‍ കക്കാടത്ത് എന്ന ഐഡിയില്‍ നിന്നും സോഷ്യമീഡിയ പോസ്റ്റിലാണ് അപകീര്‍ത്തികരമായ കമന്റിട്ടിരിക്കുന്നത്. പവര്‍ക്കട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച പി.ടി.പി പ്രവര്‍ത്തകന്റെ ഫോണ്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആലപ്പുഴയിലെ പി.ഡി.പി പ്രവര്‍ത്തകന്‍ അഹമ്മദ് കബീറിന്റെ ഫോണായിരുന്നു ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലായിരുന്നു കേസെടുത്തത്.

Content Highlight: Case registered by Kozhikode Cyber ​​Police based on a Congress leader’s complaint regarding a defamatory comment against the Chief Minister.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more