ദീപ്തി കല്ല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്
Kerala
ദീപ്തി കല്ല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്
നിഷാന. വി.വി
Friday, 28th August 2026, 12:23 pm

തൃശ്ശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്ല്യാണിക്കെതിരായ പരാമര്‍ശത്തില്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ എസ്.ആര്‍ ധന്യക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ദീപ്തി കല്യാണിയേയും സുഹൃത്തിനെയും അധിക്ഷേപിച്ച് കൊണ്ട് ഹെലന്‍ ഓഫ് സ്പാര്‍ട്ട വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദീപ്തി കല്യാണി പരാതി നല്‍കുകയായിരുന്നു.

ദീപ്തി കല്ല്യാണിക്കും അവരുടെ കുടുംബത്തിനെതിരെയും അധിക്ഷേപ പരാമര്‍ശങ്ങളാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. ഇതിനെതിരെയാണ് കേസ്. നേരത്തെ മദ്യപിച്ച് വാഹനമോടിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. താന്‍ ബ്രാന്‍ഡി മാത്രമാണ് കുടിച്ചതെന്നായിരുന്നു അവരുടെ വിശദീകരണം. ആളുകള്‍ തന്നെ തിരിച്ചറിയുന്നതിനാലാണ് വണ്ടി നിര്‍ത്താതെ പോയതെന്നും അവര്‍ പറഞ്ഞിരുന്നു. പലപ്പോഴും ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്താറുണ്ട്.

Content Highlight: Case registered against ‘Helen of Sparta’ over derogatory remarks against Deepthi Kalyani.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.