| Monday, 26th May 2025, 10:21 pm

നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസ്; ക്രൂരമായി മര്‍ദിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസ്. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് കാണിച്ച് നടന്റെ മാനേജരാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.

ഈ സമയത്ത് മാനേജര്‍ സമൂഹമാധ്യമങ്ങളിലൂടെ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് നടന്‍ മര്‍ദിച്ചതെന്നാണ് മാനേജരുടെ പരാതിയില്‍ പറയുന്നത്. അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി.

പൊലീസിലും ഫെഫ്കയില്‍ലും മാനേജര്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് നടനെതിരെ കേസ് എടുത്തത്.

Content Highlight: Case filed  against actor Unni Mukundan; Complaint of brutal beating

We use cookies to give you the best possible experience. Learn more