കോഴിക്കോട്: വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ പൊലീസ് കേസേടുത്തു. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ പറവൂരില്‍ നടത്തിയ പ്രസംഗത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം 2006 ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് കസബ പൊലീസും ശശികലയ്‌ക്കെതിരെ കേസേടുത്തു.
Also Read: ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിങ്ക്യന്‍ ജനതയെ സഹായിക്കുമായിരുന്നെന്ന് ദലൈലാമ
മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. 2006 ലെ പ്രസംഗത്തിന് 2017 ല്‍ കാസര്‍ഗോഡ് പൊലീസിലാണ് ആദ്യം പരാതി കൊടുത്തിരുന്നത്. എന്നാല്‍ പ്രസംഗം കോഴിക്കോട് വെച്ചുള്ളതായതിനാല്‍ കേസ് കസബ പൊലീസിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് ആറുമാസം മുമ്പ് കേസ് ചാര്‍ജ് ചെയ്യപ്പെടുകയും അറസ്റ്റുണ്ടാകുമെന്ന് കരുതി ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് നടപടി ക്രമങ്ങള്‍ അനന്തമായി നീണ്ടുപോകുകയായിരുന്നു.