| Monday, 30th January 2017, 10:54 am

പട്ടികജാതി കമ്മീഷന്റെ ഇടപെടല്‍; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ എട്ട് ദിവസത്തിന് ശേഷം ലക്ഷ്മി നായര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസ്. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച പരാതിയിലാണ് നടപടി. അന്വേഷണച്ചുമതല കന്‍ോണ്‍മെന്റ് ഇ.സി ഇ. ബൈജുവിനാണ്.

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ കഴിഞ്ഞ 21 ാം തിയതി പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥികള്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായത്.


കഴിഞ്ഞ 21 ാം തിയതിയാണ് പൊലീസിന് പരാതി നല്‍കിയതെന്നും 24 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമുണ്ടായിട്ടും പൊലീസ് അത് ചെയ്തില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പ്രിന്‍സിപ്പലിനെ സംരക്ഷിക്കാനുള്ള പൊലീസിന്റെ ബോധപൂര്‍വമായ ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സമരം ശക്തപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാതിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more