ലോകകപ്പിന് 100 ശതമാനം ഫിറ്റാകണം; നെയ്മറിനും വിനീഷ്യസിനും ചെക്ക് വെച്ച് ആന്‍സലോട്ടി
Sports News
ലോകകപ്പിന് 100 ശതമാനം ഫിറ്റാകണം; നെയ്മറിനും വിനീഷ്യസിനും ചെക്ക് വെച്ച് ആന്‍സലോട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd December 2025, 7:51 pm

2026ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ സൂപ്പര്‍ താരങ്ങളായ നെയ്മര്‍ ജൂനിയറിനേയും വിനീഷ്യസ് ജൂനിയറിന്റേയും സ്ഥാനം ഉറപ്പിച്ചിട്ടില്ലെന്ന് മുഖ്യ പരിശീലകന്‍ കോര്‍ലോ ആന്‍സലോട്ടി. മുന്‍ മത്സരങ്ങളുടെ അടിസ്ഥാനത്തിലല്ല താന്‍ ടീം സെലക്ട് ചെയ്യുന്നതെന്നും 100 ശതമാനം ഫിറ്റായ താരങ്ങളേയാണ് ടീമിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ട്രൈബല്‍ ഫുട്‌ബോളിനോട് സംസാരിക്കുകയായിരുന്നു ആന്‍സലോട്ടി.

Neymar, Photo: Jogo aberto/x.vom

‘അവന്‍ (നെയ്മര്‍) 100 ശതമാനം ഫിറ്റായിരിക്കണം. നമുക്ക് വളരെ നല്ല കളിക്കാരുണ്ട്, 100ശതമാനത്തിലുള്ള കളിക്കാരെ ഞാന്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. അത് നെയ്മര്‍ മാത്രമല്ല, വിനീഷ്യസുമാകാം. വിനീഷ്യസ് 90ശകമാനമാണെങ്കില്‍ 100ശതമാനമുള്ള മറ്റൊരു കളിക്കാരനെ ഞാന്‍ വിളിക്കും, കാരണം ഇത് വളരെ ഉയര്‍ന്ന തലത്തിലുള്ള കോമ്പറ്റീഷനുള്ള ഒരു ടീമായിരിക്കും, പ്രത്യേകിച്ച് ആക്രമണ രീതിയില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ ഞങ്ങള്‍ക്കുണ്ട്.

Vini JR, Photo: Rael Mandrid Brazil/x.com

നെയ്മറിന് മികച്ച കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന് പരിക്കേറ്റത് നിര്‍ഭാഗ്യകരമാണ്. പരിക്കുകള്‍ കാരണം അദ്ദേഹത്തിന് ഫിറ്റാകാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ നവംബര്‍ മാസമാണ്… നെയ്മര്‍ ഇതിനകം തന്നെ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് കണക്കിലെടുക്കുമ്പോള്‍, നെയ്മര്‍ മറ്റുള്ളവരെപ്പോലെ തന്നെ നിലവാരമുള്ള താരമാണ്,’ ആന്‍സലോട്ടി പറഞ്ഞു.

സൂപ്പര്‍ താരം നെയ്മറിന് 2025ഉം മോശം വര്‍ഷമായിരുന്നു. കഴിഞ്ഞ നവംബര്‍ മാസത്തിലും താരത്തിന് പരിക്ക് പറ്റി തളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇതോടെ തന്റെ ക്ലബ്ബായ സാന്റോസില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ നെയ്മറിന് സാധിച്ചിരുന്നില്ല.

പരിക്ക് അടുത്ത വര്‍ഷം വരാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ നെയ്മറിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. ഇപ്പോള്‍ പരിശീലകന്‍ ആന്‍സലോട്ടിയുടെ പ്രസ്ഥാവന കൂടെ ആയപ്പോള്‍ ആരാധകര്‍ ഏറെ ആശങ്കയിലാണ്.

Content Highlight: Carlo Ancelotti Talking About Vinicius Junior And Neymar