ജൂഡിനെക്കാള്‍ കൂടുതല്‍ ഗോളുകള്‍ അവര്‍ നേടും; വെളിപ്പെടുത്തലുമായി റയല്‍ കോച്ച്
Football
ജൂഡിനെക്കാള്‍ കൂടുതല്‍ ഗോളുകള്‍ അവര്‍ നേടും; വെളിപ്പെടുത്തലുമായി റയല്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th November 2023, 11:39 am

ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിഡില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇപ്പോഴിതാ ഈ സീസണില്‍ ജൂഡിനേക്കാള്‍ കൂടുതല്‍ ഗോള്‍ നേടാന്‍ മറ്റ് രണ്ട് താരങ്ങള്‍ക്ക് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി.

വിനീഷ്യസ് ജൂനിയറിനും റോഡ്രിഗോക്കും ജൂഡിനേക്കാള്‍ കൂടുതല്‍ ഗോള്‍ നേടാന്‍ സാധിക്കുമെന്നാണ് ആന്‍സലോട്ടി പറഞ്ഞത്.

‘ഈ സീസണില്‍ റോഡ്രിഗോയും വിനീഷ്യസും കൂടുതല്‍ ഗോളുകള്‍ നേടുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ ബെല്ലിംഗ്ഹാമിനെയും ജോസെലുവിനെക്കാളും കൂടുതല്‍ ഗോളുകള്‍ നേടും അതില്‍ ഞങ്ങള്‍ക്ക് ഒരു സംശയയുവുമില്ല. വിനീഷ്യസും റോഡ്രിഗോയും ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ക്ക് ജൂഡും ജോസെലുവും ഉണ്ട്. സീസണിന്റെ തുടക്കത്തില്‍ അവര്‍ വളരെ നന്നായി കളിച്ചു. എന്നാല്‍ റോഡ്രിഗോയും വിനീഷ്യസും കൂടുതല്‍ ഗോളുകള്‍ നേടും,’ ആന്‍സലോട്ടി ഇ.എസ്.പി.എന്‍ വഴി പറഞ്ഞു.

ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ജൂഡ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്.

14 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി കൊണ്ട് മിന്നുംഫോമിലാണ് ജൂഡ്. അടുത്തിടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡും ജൂഡ് മറികടന്നിരുന്നു. റയല്‍ മാഡ്രിനായി ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന തരാമെന്ന നേട്ടമാണ് ജൂഡ് സ്വന്തമാക്കിയത്.

അതേസമയം എസ്പാന്‍യോളില്‍ നിന്ന് റയലില്‍ എത്തിയ ജോസെലു അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി.

ഈ സീസണില്‍ ബ്രസീലിയന്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോള്‍ ഒരു ഗോളും ഒരു അസിസ്റ്റുമാണ് റോഡ്രിഗോയുടെ സമ്പാദ്യം.

നിലവില്‍ ലാ ലിഗയില്‍ 12 മത്സരങ്ങളില്‍ നിന്നും ഒന്‍പത് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.

ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ ഒന്‍പതിന് ബ്രാഗയുമായാണ് റയലിന്റെ അടുത്ത മത്സരം.

Content Highlight: Carlo Anceloti talks vinicius jr and Rodrygo will score more goals of Jude Bellingham.