ഒടുവില്‍ തിരിച്ചറിവ്; ഒളിംപിക്‌സ് മാറ്റിയേക്കുമെന്ന് സൂചന
2020 Olympics
ഒടുവില്‍ തിരിച്ചറിവ്; ഒളിംപിക്‌സ് മാറ്റിയേക്കുമെന്ന് സൂചന
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd March 2020, 7:52 am

ലൗസന്നെ: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ടോക്യോ ഒളിംപിക്‌സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡണ്ട് തോമസ് ബാക്ക്. എന്നാല്‍ ഒളിപിംക്‌സ് റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഒളിംപിക്‌സ് റദ്ദാക്കുന്നത് പ്രശ്‌നപരിഹാരമല്ലെന്ന് ഐ.ഒ.സി എക്‌സിക്യൂട്ടിവ് ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല’, അദ്ദേഹം പറഞ്ഞു.

ജൂലൈ 24 നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. ഇതുവരെ ഒളിംപിക്‌സ് തിയതി മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ഐ.ഒ.സി നിലപാടറിയിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഭൂരിപക്ഷം കായികതാരങ്ങളും ഐ.ഒ.സി തീരുമാനത്തില്‍ ആശങ്ക അറിയിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും രംഗത്തെത്തിയതോടെയാണ് കമ്മിറ്റി പുനരാലോചനയ്ക്ക് തയ്യാറായത്. ആതിഥേയരാജ്യമായ ജപ്പാനും ഒളിംപിക്‌സ് മാറ്റുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അന്തിമതീരുമാനം നാലാഴ്ചയ്ക്കുള്ളില്‍ അറിയാം. ഒളിംപിക്‌സ് മാറ്റിവെക്കുകായണെങ്കില്‍ ഇനി 2021 ലായിരിക്കും നടക്കുക.

WATCH THIS VIDEO: