റോയ്‌യുടെ മരണത്തിന് കാരണം ആദായവകുപ്പ് ഉദ്യോഗസ്ഥൻ കൃഷ്ണപ്രസാദ്‌; ആരോപണങ്ങളുമായി കുടുംബം
Kerala
റോയ്‌യുടെ മരണത്തിന് കാരണം ആദായവകുപ്പ് ഉദ്യോഗസ്ഥൻ കൃഷ്ണപ്രസാദ്‌; ആരോപണങ്ങളുമായി കുടുംബം
മുഹമ്മദ് നബീല്‍
Friday, 30th January 2026, 11:26 pm

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്‌യുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം.

ആദായനികുതി വകുപ്പില്ല ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണ് റോയ് ആത്മഹത്യ ചെയ്തതെന്നും റോയ് മരിച്ചിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നു എന്ന് അടക്കം ഗുരുതര ആരോപണങ്ങളാണ് റോയ്‌യുടെ കുടുംബം ഉന്നയിക്കുന്നത്.

മൂന്ന് ദിവസമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റോയ്‌യെ ചോദ്യം ചെയ്ത് വരികയായിരുന്നു എന്നും ഇത് റോയിയെ മാനസികമായി തളർത്തിയിരുന്നു എന്നും ആദായ വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദിയാണെന്നും സഹോദരൻ ബാബു റോയ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞമാസവും ഉദ്യോഗസ്ഥർ കോൺഫിഡൻസ് ഗ്രൂപ്പിന്റെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നതായും അന്ന് ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചിരുന്നതായും ബാബു റോയ് പറഞ്ഞു.

ഇന്ന്(ജനുവരി 30) ഉച്ചക്ക് ബംഗളുരുവിലെ കോൺഫിഡൻസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിൽ വെച്ചായിരുന്നു റോയ് സ്വന്തം കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തത്.

റോയ്‌യുടെ മൃതദേഹം നിലവിൽ നാരായണ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആത്മഹത്യ ചെയ്തസമയത് ആദായനികുതി ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടായിരുന്നു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ റോയ്‌യെ ഒരു മണിക്കൂർ ചോദ്യംചെയ്തു. രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാൻ റോയിയ്ക് കഴിഞ്ഞില്ല.

ഉദ്യോഗസ്ഥർക്കുനേരെ ആരോപണങ്ങൾ ചൊരിയുമ്പോഴും തങ്ങൾ സൗഹാർദപരമായാണ് പെരുമാറിയത് എന്നാണ് അവരുടെ വിശദീകരണം. ആദായവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് റോയിയെ ആശുപത്രിയിൽ എത്തിച്ചത്.

തൃശൂർ സ്വദേശിയായ റോയിക്ക് കേരളത്തിലും, തമിഴ്‌നാട്ടിലും, കർണ്ണാടകയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന് പുറത്തും സംരംഭങ്ങളുണ്ട്.

റിയൽഎസ്റ്റേറ്റ് മേഖല കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന റോയ് വിദ്യാഭ്യാസം, വിനോദം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ മേഖലകളിലും സജീവ സാന്നിധ്യമാണ്.

Content Highlight: C.J ray’s family against income tax officers

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം