ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഇന്ന് സെമി മത്സരത്തിനായുള്ള ഒരുക്കത്തിലായിരിക്കെ നായകന്‍ മോഹന്‍ലാല്‍ മത്സരത്തിലിറങ്ങില്ല.[]
നിര്‍ണായക മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട കളിക്കാരന് അവസരം നല്‍കാന്‍ വേണ്ടിയാണു ലാല്‍ വിട്ടുനില്‍ക്കുന്നത്. റണ്‍ റേറ്റിന്റെ മികവുള്ളതിനാല്‍ ഇന്നു കര്‍ണാടകയോടു തോറ്റാല്‍പോലും കേരളം സെമിയിലെത്തിയേക്കും.
പോയിന്റ് നിലയില്‍ റണ്‍ ശരാശരി കൂടി പരിഗണിച്ചാല്‍ കേരളം രണ്ടാമതാണ്. നാളെ മുംബൈ – മറാത്ത മത്സരം മുടങ്ങി പോയിന്റ് പങ്കുവയ്ക്കുന്ന അവസ്ഥ ഉണ്ടായാലേ കേരളം പുറത്തു പോകേണ്ടിവരൂ.
അഞ്ച് പോയിന്റുള്ള കര്‍ണാടകയ്ക്ക് പുറകിലായി ബോജ്പുരി, തെലുങ്കുവാരിയേഴേസ്, മറാത്ത എന്നിവരും നാലു പോയിന്റുമായി കേരളത്തോടൊപ്പമുണ്ട്. റണ്‍ ശരാശരിയിലെ മികവിലൂടെ കേരളം ഒന്നാമതാണ്.