| Saturday, 1st February 2025, 12:27 pm

2025 ബജറ്റ്, ആദായ നികുതി പരിധി ഉയർത്തി; 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2025 ബജറ്റിൽ ആദായ നികുതിയുടെ പരിധി ഉയർത്തിയതായി പ്രഖ്യാപിച്ച് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ. ഇതോടെ 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല. സമീപ കാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനോടെ ശമ്പളമുള്ള നികുതിദായകർക്ക് 12.75 ലക്ഷം രൂപ വരെ ആദായ നികുതി അടക്കേണ്ടതില്ല.

നികുതി സ്ലാബ് ഏഴ് ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തിയത് നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്നു.

നികുതി സ്ലാബുകളും നിരക്കുകളും

  • 0-4 ലക്ഷം രൂപ: ഇല്ല
  • 4-8 ലക്ഷം രൂപ: 5%
  • 8-12 ലക്ഷം രൂപ: 10%
  • 12-16 ലക്ഷം രൂപ: 15%
  • 16-20 ലക്ഷം രൂപ: 20%
  • 20-24 ലക്ഷം രൂപ: 25%
  • 24 ലക്ഷം രൂപയ്ക്ക് മുകളിൽ: 30%

മധ്യവർഗം സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് നൽകുന്നു. അവരുടെ സംഭാവനകൾ കണക്കിലെടുത്ത് നികുതി ഭാരം കുറച്ചു. 12 ലക്ഷം രൂപ വരെ ആദായനികുതി ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നിർമല  സീതാരാമൻ പറഞ്ഞു.

Content Highlight: Budget 2025, income tax ceiling raised; No income tax up to 12 lakhs

We use cookies to give you the best possible experience. Learn more