ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നടന്‍ രജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പെണ്ണും പൊറാട്ടും’. അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രം ഫെബ്രുവരി 13നാണ് തിയേറ്ററുകളിലെത്തിയത്. നൂറോളംപുതുമുഖങ്ങള്‍ക്ക്പുറമെ ഇരുനൂറോളം മൃഗങ്ങളും അണിനിരക്കുന്നുണ്ടെന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സന്തോഷ് ടി. കുരുവിള നിര്‍മിച്ച ഈ സിനിമയ്ക്ക് പ്രേക്ഷകരുടെയിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിയേറ്റര്‍ റിലീസിന് മുമ്പ് ചിത്രത്തിന്റേതായ വന്ന ട്രെയ്‌ലര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ സുട്ടു നായക്ക് ടൊവിനോയുടെ ശബ്ദം ഉപയോഗിച്ചത് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ സിനിമയുടേതായി രാജേഷ് മാധവന്‍ പങ്കുവെച്ച ബി.ടി. എസ് വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ചിരിയുണര്‍ത്തുന്ന നിരവധി ബി.ടിഎസ് വീഡിയോകള്‍ താരം പങ്കുവെച്ചിട്ടുണ്ട്.
അഭിനേതാവിനോട് ഒരു സീനിലെ സംഭാഷണങ്ങള്‍ വീഡിയോയില്‍ രാജേഷ് വിവരിച്ച് കൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഒരു പര്‍ട്ടികുലര്‍ സെന്റന്‍സില്‍ ‘പയറ്റ്’ എന്ന് പറയാന്‍ പറയുമ്പോള്‍ നടി തെറ്റിച്ച് ഫയറ്റ് എന്ന് പറയുന്നതും രാജേഷ് അത് വീണ്ടും വീണ്ടും തിരുത്തി കൊടുക്കുന്നതുമായ ക്ലിപ് ഇതിനോടകം വൈറലാകുന്നുണ്ട്.
ക്ലിപ്പിന് താഴെ വന്ന കമന്റുകളും രസകരമാണ്. ഒരു ഷോട്ടെടുക്കാന്‍ എന്തൊക്കെ പയറ്റണം ഈശ്വര, ഹോ ഈ സിനിമയില്‍ അമ്മയുടെ പെര്‍ഫോമന്‍സ് കിടിലം, ഒരുപാട് കഷ്ടപ്പെട്ടൂ അല്ലേ എന്നിങ്ങനെയുള്ള കമന്റുകള്‍ കാണാം. ഒരു സിനിമയ്ക്ക് പുറകില്‍ എത്ര ആളുകളുടെ അധ്വാനുമുണ്ട്, ഗംഭീര സിനിമ എന്നിങ്ങനെയുള്ള കമന്റും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ കാസര്‍ഗോഡുകാരെക്കൊണ്ട് അഭിനയിപ്പിച്ചത് പോലെ പെണ്ണും പൊറാട്ടില്‍ പാലക്കാട്ടുകാര്‍ തന്നെ വേണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് രാജേഷ് മാധവന്‍ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് വലിയ സംഘര്‍ഷമുണ്ടാക്കുന്നതും മൃഗങ്ങളോടുള്ള ക്രൂരതയും സമൂഹത്തിന്റെ ചിന്താഗതികളുമൊക്കെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ച സിനിമയാണ് പെണ്ണും പൊറാട്ടും. സബിന്‍ ഉരളികണ്ടി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. ലോകഃ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചമന്‍ ചാക്കോയാണ്
Content Highlight: BTS video of the movie Pennum Poraattum Directer by Rajesh madhavan gets viral