അമ്പതുശതമാനം അവിശ്വസനീയത, അമ്പതുശതമാനം ഭയം; അതായിരുന്നു അപ്പോഴെന്റെ മാനസികാവസ്ഥ: ബൃന്ദ മാസ്റ്റര്‍
Malayalam Cinema
അമ്പതുശതമാനം അവിശ്വസനീയത, അമ്പതുശതമാനം ഭയം; അതായിരുന്നു അപ്പോഴെന്റെ മാനസികാവസ്ഥ: ബൃന്ദ മാസ്റ്റര്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 24th February 2026, 11:52 pm

തമിഴിലും മലയാളത്തിലും ബോളിവുഡിലും പ്രതിഭ തെളിയിച്ച നൃത്ത സംവിധായികയാണ് ബൃന്ദ മാസ്റ്റര്‍. തന്റെ നീണ്ട 30 വര്‍ഷത്തെ കരിയറില്‍ നിരവധി സിനിമകളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൂപ്പര്‍താരങ്ങള്‍ മുതല്‍ പുതുമുഖങ്ങളായി എത്തി മുന്‍നിരയില്‍ എത്തിയ താരങ്ങള്‍ക്കുവരെ നൃത്തച്ചുവടുകള്‍ ചൊല്ലിക്കൊടുത്ത ബൃന്ദാ മാസ്റ്ററര്‍ ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്.

ഇപ്പോഴിതാ നാന മാഗസിനുമായുള്ള അഭിമുഖത്തില്‍ താന്‍ നൃത്തസംവിധാനം ചെയ്ത എല്ലാ സിനിമകളും തനിക്ക് ഇഷ്ടപ്പെട്ടവയാണെന്ന് അവര്‍ പറയുന്നു.

‘എന്റെ രണ്ടാമത്തെ സിനിമയായ ‘ഉള്ളത്തൈ അള്ളിതാ’ സിനിമയിലെ ‘അഴകിയ ലൈലാ’ ഗാനരംഗത്തില്‍ രംഭയുടെ നൃത്തം പാശ്ചാത്യ ശൈലിയില്‍ വ്യത്യസ്തമായിരുന്നു.

ഇതിന് ഐഡിയ തന്നത് സംവിധായകര്‍ സുന്ദര്‍ സിയാണ്. ഞാന്‍ നൃത്തസംവിധാനം ചെയ്തതില്‍ ഇഷ്ടപ്പെട്ടവയില്‍ ഒന്നാണത്. അതുപോലെ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയും,’ ബൃന്ദ മാസ്റ്റര്‍ പറയുന്നു.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയില്‍ കോറിയോഗ്രാഫി ചെയ്‌പ്പോഴുള്ള അനുഭവവും അവര്‍ പങ്കുവെച്ചു. അമ്പതുശതമാനം അവിശ്വസനീയത, അമ്പതുശതമാനം ഭയം എന്ന മാനസികാവസ്ഥയായിരുന്നു അപ്പോഴെന്ന് ബൃന്ദ പറയുന്നു.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ അവസരം കിട്ടിയത് തന്റെ ഭാഗ്യമാണെന്നും ഭയത്തിന് കാരണം തമിഴന്റെ ജീവിതവുമായി ലയിച്ചുകിട്ടുന്ന പൊന്നിയിന്‍ സെല്‍വനില്‍ നല്ല രീതിയില്‍ നൃത്തങ്ങള്‍ സ്‌ക്രീനില്‍ കൊണ്ടുവരണം എന്നതായിരുന്നുവെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു.

തമിഴ് സാഹിത്യത്തിലെ ഇതിഹാസ രചനായായ പൊന്നിയിന്‍ സെല്‍വന്‍ എന്ന അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി മണിരത്നം ഒരുക്കി 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.

എം. ജി.ആര്‍ മുതല്‍ കമല്‍ഹാസന്‍ അടക്കമുള്ളവര്‍ തീവ്രമായി പരിശ്രമിച്ചിട്ടും സിനിമയാക്കാന്‍ കഴിയാത്ത ചിത്രം ഒടുവില്‍ എത്തിയത് മണിരത്നത്തിന്റെ കൈകളിലേക്കായിരുന്നു.

Content Highlight: Brinda master  says she loves all the films she has choreographed

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

 

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.