വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരമായ ബ്രയാന്‍ ലാറ അടുത്തിടെ സ്റ്റിക് ടു ക്രിക്കറ്റ് എന്ന പരിപാടിയില്‍ താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ ബൗളറെ കുറിച്ച് സംസാരിച്ചിരുന്നു. സ്പിന്‍ ബൗളിങ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിനെയും മുത്തയ്യ മുരളീധരനെയും കുറിച്ചാണ് ലാറ സംസാരിച്ചത്.
മുത്തയ്യ മുരളീധരന്‍ തന്നെ എപ്പോഴും ബുദ്ധിമുട്ടിച്ചിരുന്നെന്നും ഷെയ്ന്‍ വോണിനേക്കാള്‍ തന്നെ സമ്മര്‍ദത്തിലാക്കിയത് മുത്തയ്യയാണെന്നും മുന്‍ വിന്‍ഡീസ് താരം പറഞ്ഞു.
‘അവനാണ് ഏറ്റവും മികച്ചത്, മുത്തയ്യ മുരളീധരനെ നേരിടുന്നതിന് ഞാന്‍ മുന്നോട്ട് കടക്കുമായിരുന്നു. അവനെതിരെ കളിക്കുമ്പോള്‍ പൂര്‍ണമായും ആശയക്കുഴപ്പത്തിലാകും. ആദ്യ മണിക്കൂറുകള്‍ എപ്പോഴും ബുദ്ധിമുട്ടുള്ളതാകും.
ഷെയ് വോണിനേക്കാള്‍ മുരളീധരനാണ് എന്നെ സമ്മര്‍ദത്തിലാക്കിയത്. ഷെയ്‌നിനെ ഞാന്‍ നേരിടുമ്പോഴെല്ലാം എന്റെ ബാറ്റ് മിഡില്‍ ചെയ്യാറുണ്ട്. എന്നാല്‍ രണ്ട് മണിയോ മൂന്ന് മണിയോ ആകുമ്പോഴേക്കും അവന്റെ മാജിക്കല്‍ സ്‌പെല്ലില്‍ നമ്മള്‍ പുറത്താകും,’ ലാറ ചര്‍ച്ചയില്‍ പറഞ്ഞു.
ലാറയെ സമ്മര്‍ദത്തിലാക്കിയ ശ്രീലങ്കന്‍ ഇതിഹാസം 230 ഇന്നിങ്‌സില്‍ നിന്ന് 800 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മാത്രമല്ല ടെസ്റ്റില്‍ ഇതുവരെ ഒരാള്‍ക്കും താരത്തിന്റെ വിക്കറ്റ് റെക്കോഡ് മറി കടക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ 273 ഇന്നിങ്‌സില്‍ നിന്ന് 708 വിക്കറ്റുകളാണ് നേടിയത്.
വിന്‍ഡീസിന് വേണ്ടി ടെസ്റ്റില്‍ 232 ഇന്നിങ്‌സില്‍ നിന്ന് 11953 റണ്‍സാണ് നേടിയത്. 400* റണ്‍സാണ് ലാറയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍. ഈ നേട്ടം മറികടക്കാന്‍ ഇതുവരെ ഒരു താരത്തിനും സാധിച്ചിട്ടില്ല. അടുത്തിടെ സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡര്‍ 367* റണ്‍സ് നേടിയെങ്കിലും ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
അതേസമയം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിനാണ്. പരമ്പരയില്‍ 2 – 1ന് മുന്നിട്ട് നില്‍ക്കുന്ന ഇംഗ്ലണ്ട് അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Brian Lara Talking About Muthiah Muralidharan And Shane Warne