ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ബൗളര്‍ ബ്രെറ്റ് ലീ. മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന താരമാണ് ജഡേജയെന്ന് മുന്‍ താരം പറഞ്ഞു. മാത്രമല്ല താരത്തിന്റെ വാള് വീശുന്ന സെലിബ്രേഷന്‍ കൊണ്ട് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ജഡേജ ശരീരത്തെ പപരിപാലിക്കണമെന്നും മുന്‍ താരം പറഞ്ഞു.
‘അവന്‍ വാള്‍ വീശുന്ന സെലിബ്രേഷന്‍ നടത്തുമ്പോള്‍ മാത്രമാണ് അവന് പരിക്കേല്‍ക്കുന്നത് കാണാന്‍ കഴിയുന്നത്, അവന്റെ റൊട്ടേറ്റര്‍ കാഫിന് പ്രശ്‌നമുണ്ടാകും. അവന്‍ തന്റെ ശരീരത്തെ നന്നായി പരിപാലിക്കേണ്ടതുണ്ട് ആഘോഷം അധികമാകരുത്.
ഇനിയും 15 ടെസ്റ്റുകള്‍ കൂടെ കളിച്ചാല്‍ ഏതാണ്ട് രണ്ടുവര്‍ഷം കൊണ്ട് അവന്‍ 100 മത്സരങ്ങള്‍ മറികടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 36 വയസുള്ള ജഡേജക്ക് ഇനിയും കുറച്ചു നല്ല വര്‍ഷങ്ങള്‍ മുന്നിലുണ്ട്,’ ലീ പറഞ്ഞു.
നിലവില്‍ 85 ടെസ്റ്റ് മത്സരങ്ങളിലെ 128 ഇന്നിങ്‌സില്‍ നിന്നും 386 റണ്‍സ് ആണ് ജഡേജ നേടിയത്. മാത്രമല്ല 159 ഇന്നിങ്‌സില്‍ നിന്ന് 33 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ 5 മത്സരങ്ങളില്‍ നിന്ന് 86 ശരാശരി 516 റണ്‍സാണ് താരം അടിച്ചെടുത്തത്.
അതേസമയം 2025 ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷന്‍ കമ്മറ്റി നാളെ (ഓഗസ്റ്റ് 19) മുംബൈയില്‍ യോഗം ചേരും.
ഇതോടെ ഏതെല്ലാം താരങ്ങളെയാണ് ഇന്ത്യ തങ്ങളുടെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ജഡേജയും ടീമില്‍ ഇടം നേടുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.