അവസാനം ബ്രസീല്‍ ജയിച്ചു; വീഴ്ത്തിയത് ദക്ഷിണ കൊറിയയെ
Sports
അവസാനം ബ്രസീല്‍ ജയിച്ചു; വീഴ്ത്തിയത് ദക്ഷിണ കൊറിയയെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th November 2019, 11:28 pm

ദുബായ്: സൗഹൃദ മത്സരത്തില്‍ ദക്ഷിണ കൊറിയയെ കീഴടക്കി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ദക്ഷിണ കൊറിയ ബ്രസീലിനെ തോല്‍പ്പിച്ചത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്രസീലിന് ജയിക്കാന്‍ ആയിരുന്നില്ല. ലൂക്കാസ് പക്വറ്റ, ഫിലിപ്പെ കുട്ടീഞ്ഞോ, ഡാനിയേലോ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലൂക്കാസ പക്വെറ്റെയുടെ ഹെഡ്ഡര്‍ ഗോളിലൂടെയാണ് ബ്രസീല്‍ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നീട് കുടീഞ്ഞോയുടെ ഫ്രീ കിക്ക് ഗോളിലൂടെ ബ്രസീല്‍ ഇടവേളയ്ക്ക് മുമ്പ് 2-0ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ ഡീനിയേലെ ബ്രസീലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ