| Thursday, 12th June 2025, 7:45 am

അര്‍ജന്റീനയേക്കാള്‍ നാല് ലോകകപ്പ് അധികം; ഒന്നാം സ്ഥാനത്ത് ബ്രസീല്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ 2026 ലോകകപ്പിന് ബ്രസീല്‍ യോഗ്യത നേടിയിരിക്കുകയാണ്. അമേരിക്കയും കാനഡയും മെക്‌സിക്കോയും ആതിഥേയരാകുന്ന ലോകകപ്പിനാണ് ബ്രസീല്‍ ടിക്കറ്റുറപ്പിച്ചത്. കഴിഞ്ഞ ദിവസം പരാഗ്വായ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചാണ് കാനറികള്‍ ലോകകപ്പിന്റെ ഭാഗമാകുന്നത്.

ഇതോടെ ഒരു ചരിത്ര നേട്ടവും ബ്രസീല്‍ സ്വന്തമാക്കി. ലോകകപ്പിന്റെ എല്ലാ എഡിഷനുകളും കളിച്ച ഏക ടീം എന്ന നേട്ടമാണ് ബ്രസീല്‍ കുത്തകയാക്കി തുടരുന്നത്. ലോകകപ്പിന്റെ ആദ്യ എഡിഷനായ 1930 മുതല്‍ 23ാം എഡിഷനായ 2026 വരെയുള്ള എല്ലാ ലോകകപ്പിലും ബ്രസീലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

സ്വാഭാവികമായും ഏറ്റവുമധികം ലോകകപ്പ് കളിച്ച ടീമുകളില്‍ ഒന്നാമതും ബ്രസീല്‍ തന്നെയാണ്. ചിരവൈരികളായ അര്‍ജന്റീനയെക്കാള്‍ നാല് ലോകകപ്പുകളില്‍ ബ്രസീല്‍ ഭാഗമായിട്ടുണ്ട്.

ഏറ്റവുമധികം ലോകകപ്പുകളുടെ ഭാഗമായ ടീമുകള്‍

(ടീം – എത്ര ലോകകപ്പ് – ആദ്യ ലോകകപ്പ് – ഒടുവില്‍ യോഗ്യത നേടിയ ലോകകപ്പ് എന്നീ ക്രമത്തില്‍)

ബ്രസീല്‍ – 23 – 1930 – 2026

ജര്‍മനി – 20 – 1934 – 2022

അര്‍ജന്റീന – 19 – 1930 – 2026

ഇറ്റലി – 18 – 1934 – 2014

മെക്‌സിക്കോ – 18 – 1930 – 2026

സ്‌പെയ്ന്‍ – 16 – 1934 – 2022

ഫ്രാന്‍സ് – 16 – 1930 – 2022

ഇംഗ്ലണ്ട് – 16 – 1950 – 2022

ബെല്‍ജിയം – 14 – 1930 – 2022

ഉറുഗ്വായ് – 14 – 1930 – 2022

(യൂറോപ്യന്‍ ടീമുകളുടെ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടില്ല)

13 ടീമുകള്‍ മാത്രമാണ് ഇതുവരെ 2026 ലോകകപ്പിന് ടിക്കറ്റുറപ്പിട്ടിച്ചുള്ളത്. കോണ്‍മെബോള്‍, എ.എഫ്.സി, ഒ.എഫ്.സി തുടങ്ങി വിവധി കോണ്‍ഫെഡറേഷനുകളില്‍ നിന്നുള്ള പത്ത് ടീമുകളും ടൂര്‍ണമന്റിന്റെ മൂന്ന് ആതിഥേയരുമാണ് നിലവില്‍ 2026 ലോകകപ്പിന്റെ ഭാഗമായിരിക്കുന്നത്.

2026 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍ (ഇതുവരെ)

(ടീം – കോണ്‍ഫെഡറേഷന്‍ എന്നീ ക്രമത്തില്‍)

ജപ്പാന്‍ – എ.എഫ്.സി

ന്യൂസിലാന്‍ഡ് – ഒ.എഫ്.സി

ഇറാന്‍ – എ.എഫ്.സി

അര്‍ജന്റീന – കോണ്‍മെബോള്‍

ഉസ്ബക്കിസ്ഥാന്‍ – എ.എഫ്.സി

സൗത്ത് കൊറിയ – എ.എഫ്.സി

ജോര്‍ദാന്‍ – എ.എഫ്.സി

ഓസ്ട്രേലിയ – എ.എഫ്.സി

ബ്രസീല്‍ – കോണ്‍മെബോള്‍

ഇക്വഡോര്‍ – കോണ്‍മെബോള്‍

ആതിഥേയര്‍

കാനഡ

മെക്സിക്കോ

അമേരിക്ക

യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫയില്‍ നിന്നുമാണ് ഏറ്റവുമധികം ടീമുകള്‍ ലോകകപ്പിനെത്തുക. 16 ടീം. നിലവില്‍ ഒരു ടീമും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല.

കോണ്‍ഫെഡറേഷനുകളും ക്വാളിഫിക്കേഷനും

(കോണ്‍ഫെഡറേഷന്‍ – ഡയറക്ട് സ്ലോട്ടുകള്‍ – പ്ലേ ഓഫ് സ്ലോട്ടുകള്‍ – എത്ര ടീം യോഗ്യത നേടി – ഇനി എത്ര ടീമിന് സാധ്യതകളുണ്ട് എന്നീ ക്രമത്തില്‍)

എ.എഫ്.സി – 8 – 1 – 6 – 6

സി.എ.എഫ് – 9 – 1 – 0 – 49

കോണ്‍കകാഫ് – 3+3 (ആതിഥേയര്‍) – 2 – 0+3 12

കോണ്‍മെബോള്‍ – 6 – 1 – 3 – 6

ഒ.എഫ്.സി – 1 – 1 – 1 – 1

യുവേഫ – – 16 – 0 – 0 – 54

പ്ലേ ഓഫ്സ് – 2 – _ – 0 6

Content Highlight: Brazil is the team with the most FIFA World Cup appearances.

Latest Stories

We use cookies to give you the best possible experience. Learn more